Entertainment

പ്രായപൂര്‍ത്തിയായവരാണോ നിങ്ങള്‍; രാജീവ് രവി ചിത്രത്തിലേക്ക് അഭിനേതാക്കളെ വിളിക്കുന്നു

പ്രായപൂര്‍ത്തിയായവരാണോ നിങ്ങള്‍ - രാജീവ് രവി ചിത്രത്തിലേക്ക് അഭിനേതാക്കളെ വിളിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക്  അഭിനേതാക്കളെ തേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയിലേക്കാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്. രാജീവ് രവിയുടെ ഭാര്യയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ആയിരുന്നു ഇക്കാര്യം അറിയിച്ചത്.

18നും 55നും ഇടയില്‍ പ്രായമുളള അഭിനേതാക്കളെയാണ് ചിത്രത്തിലേക്ക് തേടുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവങ്ങള്‍ പുറത്ത് വന്നിട്ടില്ല. നേരത്തെ എന്‍ എന്‍ പിളളയുടെ ജീവിതം ആസ്പദമാക്കിയുളള ചിത്രമായിരിക്കും പുതിയ പ്രൊജക്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഈ ചിത്രത്തിലേക്ക് ആണോ പുതിയ അഭിനേതാക്കളെ എടുക്കുന്നതെന്ന കാര്യം വ്യക്തമല്ല. 

അന്നയും റസൂലും,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജീവ് രവി. ദുല്‍ഖര്‍ സല്‍മാന്‍,വിനായകന്‍,മണികണ്ഠന്‍ തുടങ്ങിയവര്‍ അഭിനയിച്ച കമ്മട്ടിപ്പാടം ആയിരുന്നു രാജീവ് രവിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനായകന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു കമ്മട്ടിപ്പാടം. 

ഫഹദ് ഫാസിലിനെ നായകനാക്കിയുളള രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രവും മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തൊരു ചിത്രമായിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നൊരു ചിത്രവും രാജീവ് രവി മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT