Entertainment

പ്രിയ മാത്രമല്ല അഡാറില്‍ തകര്‍ത്ത് അനിയന്‍ പ്രസിദ്ധ് വാര്യരും

തന താനാ പെണ്ണേ എന്ന് തുടങ്ങുന്ന ​ഗാനം പുറത്തുവിട്ടപ്പോൾ അനിയൻ അഭിനയിക്കുന്ന കാര്യം പ്രിയ തന്നെയാണ് വെളിപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

രൊറ്റ സീനിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രിയയുടെ ആദ്യ ചിത്രം ഒരു അഡാർ ലവ് പ്രണയദിനമായ ഇന്നലെ തീയറ്ററുകളിലെത്തിയപ്പോൾ ആരാധകർക്ക് മറ്റൊരു സർപ്രൈസ് കൂടെ പ്രിയ കാത്തുവച്ചിട്ടുണ്ടായിരുന്നു. പ്രിയയ്ക്കൊപ്പം സ്വന്തം അനിയൻ പ്രസിദ്ധ് വാര്യരും ചിത്രത്തിൽ‌ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ റിലീസിനോടനുബന്ധിച്ച്  തന താനാ പെണ്ണേ എന്ന് തുടങ്ങുന്ന ​ഗാനം പുറത്തുവിട്ടപ്പോൾ അനിയൻ അഭിനയിക്കുന്ന കാര്യം പ്രിയ തന്നെയാണ് വെളിപ്പെടുത്തിയത്. ഇൻസ്റ്റ​ഗ്രാമിൽ പാട്ടിൽ അനിയൻ എത്തുന്ന രം​ഗത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് പ്രിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. അനിയനെ ഓർത്ത് അഭിമാനം തോന്നുന്നും എന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

'പണം മുടക്കാത്ത നിര്‍മാതാക്കള്‍' സൗബിന്‍ ഷാഹിറടക്കം മൂന്ന് പ്രതികള്‍; മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസില്‍ 1000 പേജുള്ള കുറ്റപത്രം

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

3 മാസം മുൻപ് ചികിത്സയ്ക്ക് പോയി, കുടുംബം തിരിച്ചെത്തിയപ്പോൾ ലക്ഷണങ്ങളുടെ സ്വർണാഭരണം ഇല്ല; വൻ കവർച്ച

SCROLL FOR NEXT