Entertainment

പ്രിയ വാര്യരുമായി പ്രണയത്തിലോ? തുറന്നുപറഞ്ഞ് റോഷന്‍ (വിഡിയോ) 

സിനിമയുമായി ബന്ധപ്പെട്ട പല വേദികളിലും ഇരുവരെയും ഒന്നിച്ചു കണ്ടതോടെയാണ് പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിച്ചത് 

Author : സമകാലിക മലയാളം ഡെസ്ക്

രു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം ഒരു അഡാറ് ലവ് തീയറ്ററില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം സിനിമയുടെ ഭാഗമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് പ്രിയ വാര്യരും റോഷനും തന്നെയാണ്. ഇരുവരും ഒന്നിച്ച ഒറ്റ രംഗമാണ് സിനിമയ്ക്ക് ഇത്രയധികം ആരാധകരെ നേടികൊടുത്തത്. 

സിനിമയുമായി ബന്ധപ്പെട്ട പല വേദികളിലും ഇരുവരെയും ഒന്നിച്ചു കാണുകയും ചെയ്തു. ഇതോടെ പ്രിയയും റോഷനും പ്രണയത്തിലാണെന്ന ഗോസിപ്പാണ് പിന്നീട് പുറത്തുവന്നത്. ഇപ്പോഴിതാ ആരാധകരുടെ ഈ സംശയത്തിന് റോഷന്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്

തന്റെ വളരെ നല്ല സുഹൃത്താണ് പ്രിയ എന്നായിരുന്നു റോഷന്റെ മറുപടി. അഡാറ് ലവില്‍ നിന്ന് കിട്ടിയ ഒരു നല്ല സുഹൃത്താണ് പ്രിയ. ഗോസിപ്പുകള്‍ അങ്ങനെ തന്നെ പോയിക്കോട്ടേ. അതെല്ലാം തമാശയായി മാത്രമേ എടുത്തിട്ടൊള്ളു, റോഷന്‍ പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ പോലും ഇങ്ങനെ ചോദിക്കാറുണ്ടെന്നും അവരെ പോലും പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

'പണം മുടക്കാത്ത നിര്‍മാതാക്കള്‍' സൗബിന്‍ ഷാഹിറടക്കം മൂന്ന് പ്രതികള്‍; മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസില്‍ 1000 പേജുള്ള കുറ്റപത്രം

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

3 മാസം മുൻപ് ചികിത്സയ്ക്ക് പോയി, കുടുംബം തിരിച്ചെത്തിയപ്പോൾ ലക്ഷണങ്ങളുടെ സ്വർണാഭരണം ഇല്ല; വൻ കവർച്ച

SCROLL FOR NEXT