Entertainment

പ്രിയ പ്രകാശ്‌ വാര്യരോട് അസൂയയില്ല , സിനിമയില്‍ ഭാഗ്യം വേണം:  റോഷന്‍ 

പാട്ടിലെ കണ്ണിറുക്കല്‍ കൊണ്ട് പ്രിയ താരമായത് കണ്ട് ഞെട്ടി. അതെങ്ങനെ ഒറ്റ രാത്രി കൊണ്ട് ഹിറ്റായെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്


 
ടി പ്രിയാവാര്യരോട് അസൂയയില്ലെന്ന് 'ഒരു അഡാര്‍ ലവ്' താരമായ റോഷന്‍. നല്ല സുഹൃത്തുക്കളാണ്. ഒരു പ്രത്യേക കെമിസ്ട്രി പ്രിയയ്ക്കും തനിക്കുമിടയില്‍ വര്‍ക്ക് ചെയ്യാറുണ്ടെന്നും അതാണ് 'മാണിക്യ മലരായ പൂവി' ഹിറ്റായതിന് പിന്നിലെന്നും റോഷന്‍ പറയുന്നു. പാട്ടിലെ കണ്ണിറുക്കല്‍ കൊണ്ട് പ്രിയ താരമായത് കണ്ട് ഞെട്ടി. അതെങ്ങനെ ഒറ്റ രാത്രി കൊണ്ട് ഹിറ്റായെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും റോഷന്‍ പറഞ്ഞു. 

ഞങ്ങളെല്ലാം പുതുമുഖങ്ങളാണ്. അതുകൊണ്ട് തന്നെ ഈഗോയോ, മറ്റ് താരതമ്യങ്ങളുടെയോ വിഷയമുണ്ടായിട്ടേയില്ല. ഒരു നടനാവുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല. ഇപ്പോള്‍ പുറത്ത് പോകുമ്പോഴൊക്കെ ആളുകള്‍ വരികയും സെല്‍ഫി എടുക്കുകയുമെല്ലാം ചെയ്യും. ഒരു സെലിബ്രിറ്റി ആയെന്ന തോന്നലൊന്നും ഇല്ലെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.


 
ഡാന്‍സ് റിയാലിറ്റി ഷോ ആയ 'ഡി ഫോര്‍ ഡാന്‍സി'ലെ താരമായിരുന്നു റോഷന്‍. ഈ പ്രായത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച വേഷം തന്നെയാണ് അഡാര്‍ ലവില്‍ കിട്ടിയത്. സിനിമ പാഷനായി കൊണ്ടു നടന്നിട്ടും എന്‍ട്രി കിട്ടാത്ത ഒരുപാട് പേരെ അറിയാം.

ഭാഗ്യം കൂടി തുണച്ചാലേ സിനിമയില്‍ നില്‍ക്കാനാവൂ എന്നും റോഷന്‍ സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വാലന്റൈന്‍സ് ഡേയ്ക്കാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ' ഒരു അഡാര്‍ ലവ്' തിയേറ്ററുകളിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

'പണം മുടക്കാത്ത നിര്‍മാതാക്കള്‍' സൗബിന്‍ ഷാഹിറടക്കം മൂന്ന് പ്രതികള്‍; മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസില്‍ 1000 പേജുള്ള കുറ്റപത്രം

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT