Entertainment

പ്രിയ വാര്യര്‍ അല്ല, നായിക അഡാര്‍ ലൗവിലെ കൂട്ടുകാരി നൂറിന്‍; അഡാര്‍ ലൗന് കാത്തുനില്‍ക്കാതെ പുതിയ നായകനേയും നായികയേയും പ്രഖ്യാപിച്ച് ഒമര്‍ ലുലു

അടുത്ത മാസം 14 നാണ് അഡാറ് ലൗ തീയെറ്ററില്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെയാണ് അഡാര്‍ ലൗ വാര്‍ത്തകളില്‍ നിറയുന്നത്. പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ലോക ശ്രദ്ധ നേടിയതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ വളരെ പെട്ടെന്നാണ് പ്രിയ വാര്യരോടുള്ള ആരാധന ഹേറ്റ് കാമ്പെയ്‌നിലേക്ക് വഴിമാറിയത്. പാട്ട് ഇറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ചിത്രം റിലീസ് ചെയ്തിട്ടില്ല. അതിന് മുന്‍പ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. 

എന്നാല്‍ പ്രിയ വാര്യര്‍ അല്ല ചിത്രത്തില്‍ നായികയായി എത്തുന്നത്. അഡാര്‍ ലൗവില്‍ തന്നെ അഭിനയിച്ച നൂറിന്‍ ഷെരിഫാണ് ചിത്രത്തില്‍ നായികയാവുന്നത്. ഫേയ്‌സ്ബുക്കിലൂടെയാണ് ഒമര്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ പുതിയ ചിത്രത്തിലും നായിക പ്രിയ വാര്യരാണെന്ന ചര്‍ച്ചയ്ക്കാണ് വിരാമമായിരിക്കുന്നത്. അഫ്‌നാദാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പുതിയ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നൂറിന്റേയും അഫ്‌നാദിന്റേയും ചിത്രത്തോടൊപ്പം അടുത്ത പടത്തിലെ നായകനും നായികയും എന്ന കുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മികച്ച വിജയം നേടിയ ഹാപ്പി വെിഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഒമര്‍ അഡാര്‍ ലൗ സംവിധാനം ചെയ്യുന്നത്. മാണിക്യമലരായ പൂവിയിലെ പ്രിയ- റോഷന്‍ കോമ്പിനേഷന്‍ ഹിറ്റായതോടെ സിനിമ മാറ്റി എഴുതി ഇരുവര്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലാക്കിയെടുക്കുകയായിരുന്നു. ഇതാണ് ചിത്രം വൈകാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം 14 നാണ് അഡാറ് ലൗ തീയെറ്ററില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

പുഴയുടെ ആഴത്തില്‍ നിന്ന് മൂന്ന് ജീവന്‍ കോരിയെടുത്ത് ഷാജി; കുടുംബത്തിന് പുതുജീവന്‍

ഇഞ്ച്വറി സമയത്ത് ​ഗോൾ; മാഞ്ചസ്റ്റർ യുനൈറ്റഡിനെ ജയിക്കാൻ സമ്മതിക്കാതെ എവർട്ടൻ!

മലയാളത്തിന്റെ മഹാനടന് ഇന്ന് 75; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

18,760 കോടി! സമ്പത്തില്‍ റെക്കോര്‍ഡ് നിലനിര്‍ത്തി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്