Entertainment

'പ്രിയയോടുള്ള ദേഷ്യത്തിന് സിനിമയെ കൊല്ലരുത്'; ആരാധകരുടെ ഡിസ് ലൈക്കില്‍ ഒമര്‍ ലുലു

പാട്ടിന് ഡിസ് ലൈക്കുകള്‍ നിറഞ്ഞതിന് പിന്നാലെ വന്ന ഫേയ്‌സ്ബുക്ക് ലൈവിലാണ് സംവിധായകന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

ഡാര്‍ ലൗവിലെ രണ്ടാമത്തെ ഗാനത്തിന് ഡിസ് ലൈക്കുകള്‍ നിറയുകയാണ്. ഇന്നലെ പുറത്തിറങ്ങിയ പാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് ഡിസ് ലൈക്ക് അടിച്ചത്. ചിത്രത്തിലെ നായിക പ്രിയ വാര്യരോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. പാട്ടിന് ഡിസ് ലൈക്കുകള്‍ നിറഞ്ഞതിന് പിന്നാലെ വന്ന ഫേയ്‌സ്ബുക്ക് ലൈവിലാണ് സംവിധായകന്റെ പ്രതികരണം. 

'പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്. പ്രിയ മാത്രമല്ല സിനിമയില്‍ ഉള്ളത്, ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലൗവ്, അതിനെ പിന്തുണക്കണം' ഒമര്‍ പറഞ്ഞു. 

ഒരുപാട് പേരുടെ കഷ്ടപ്പാടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കാശുമുടക്കിയ നിര്‍മാതാവിനുണ്ട് സ്വപ്നങ്ങള്‍, കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ'.

ഫ്രീക്ക് പെണ്ണേ എന്ന ഗാനം പത്ത് മണിക്കൂറില്‍ പതിനേഷ്  ലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ടത്. അതുപോലെ തന്നെ ഡിസ് ലൈക്കും കുമിഞ്ഞു കൂടുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം; ആഘോഷമാക്കാൻ ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം

'ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല': അറസ്റ്റിനു പിന്നാലെ ആന്റോ അഗസ്റ്റിന്‍

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം