Entertainment

പ്രേതം 2 വരുന്നൂ ; ജയസൂര്യ-രഞ്ജിത് ശങ്കര്‍ ജോഡി വീണ്ടും

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് പിന്നാലെ, ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷക ശ്രദ്ധ നേടിയ പ്രേതത്തിന്റെ രണ്ടാം ഭാഗവുമായാണ് ഇരുവരും വീണ്ടുമെത്തുന്നത്. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്. 

പതിവ് ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പരീക്ഷണവുമായാണ് പ്രേതം തിയേറ്ററുകളിലെത്തിയത്. ജയസൂര്യ മെന്റലിസ്റ്റ് ആയി എത്തിയ പ്രേതം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രേതം 2, ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്നും മറ്റൊരു കഥയാണ് പറയുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി. 

ആദ്യ സിനിമയില്‍ ഉണ്ടായിരുന്ന താരങ്ങള്‍ എല്ലാം പുതിയ ചിത്രത്തില്‍ ഉണ്ടാകില്ലെന്നും രഞ്ജിത് ശങ്കര്‍ സൂചിപ്പിച്ചു. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT