Entertainment

'ഫണ്ണി ബോയ്സ്' ; കണ്ണിറുക്കി ലാലേട്ടനും ചാക്കോച്ചനും ; ഏറ്റെടുത്ത് ആരാധകർ

'ഫണ്ണി ബോയ്‌സ്' എന്നാണ് ചാക്കോച്ചന്റെ വിശേഷണം. ഇതും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

ഏറ്റവും പുതിയ സിനിമയായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിൽ കള്ളച്ചിരിതൂകി ഒരു കണ്ണിറുക്കി നില്‍ക്കുന്ന മോഹൻലാലിന്റെ ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറായിക്കഴിഞ്ഞു. ഒരു പള്ളിയ്ക്കുള്ളില്‍ നടന്ന ചിത്രീകരണത്തിനിടെ പകർത്തിയ ചിത്രം മോഹൻലാലാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ഇത് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

ഇതിനിടെ ലാലേട്ടന്റെ ഇട്ടിമാണി ചിത്രത്തിനൊപ്പം  ഒരു ചടങ്ങിനിടെ താന്‍ കണ്ണിറുക്കിച്ചിരിക്കുന്ന ചിത്രം കൂടി ചേര്‍ത്തു വച്ച് കുഞ്ചാക്കോ ബോബനും ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. 'ഫണ്ണി ബോയ്‌സ്' എന്നാണ് അതിന് ചാക്കോച്ചന്റെ വിശേഷണം. ഇതും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരിക്കുകയാണ്.

മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച ഇട്ടിമാണിയുടെ ചിത്രത്തിൽ നടി രാധിക ശരത് കുമാറിനെയും അവ്യക്തമായി കാണാനാകും. ജിബി ജോജുവാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്