Entertainment

'ഫഹദേ, മോനെ, നീ ഹീറോയാടാ... ഹീറോ'; പാഴ്വാക്കുകൾ കേട്ട് ട്രാൻസ് കാണാൻ പോയ ഭദ്രന്റെ കുറിപ്പ്

'ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം'

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിൽ- അൻവർ റഷീദ് ക‌ൂട്ടുകെട്ടിൽ ഒരുങ്ങിയ ട്രാൻസിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. പല പാഴ്വാക്കുകളും കേട്ടാണ് താൻ ട്രാൻസ് കാണാൻ പോയതെന്നും പ്രതീക്ഷിച്ചപോലെ മികച്ച സിനിമയാണെന്നുമാണ് ഭദ്രൻ ഫേയ്സ്ബുക്കിൽ കുറിച്ചത്. സിനിമയിൽ സ്ഥിരം കേൾക്കുന്ന കഥ അല്ല ട്രാൻസെന്നും ചിത്രത്തെക്കുറിച്ച് മലയാളികൾ മോശം പറയുന്നതോർത്തു ദുഃഖം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം എന്നാണ് ഭദ്രൻ പറയുന്നത്. ഫഹദിന്റെ പ്രകടനത്തേയും ഭദ്രൻ പുകഴ്ത്തി. 

ഭദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

പല പാഴ്‌വാക്കുകളും കേട്ടാണ് ഞാൻ ട്രാൻസ് കാണാൻ കേറിയത്‌. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന് !

മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു...The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തിൽ നഷ്ട്ടപെട്ടു! An excellent Depiction!

സിനിമകളിൽ സ്ഥിരം കേൾക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാൻ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു... അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓർത്തു ദുഃഖം തോന്നി!!

ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാൻസ് ... ക്രിസ്തു 2000 വർഷങ്ങൾക്കു മുൻപ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, "വെള്ളയടിച്ച കുഴിമാടങ്ങളെ" എന്ന്!!

ക്രിസ്തുവിൽ വിശ്വസിക്കുന്ന ഞാൻ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം ... ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാൽ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വർഗ്ഗം ഉള്ള എല്ലാ മതങ്ങൾക്കും, മതഭ്രാന്തന്മാർക്കും നേരെയാണ് ഈ ചിത്രം.

ഫഹദേ, മോനെ... സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി..."You lived in the Trance" നീ ഹീറോയാടാ ... ഹീറോ...!!!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

'കടകംപള്ളിയെ ചോദ്യം ചെയ്യണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നു'

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ അവസരം; നേരിട്ട് നിയമനം

SCROLL FOR NEXT