Entertainment

'ബാലന്‍ ചേട്ടന്‍ ' കുറച്ചത് 15 കിലോ ;  ഈ റിസ്‌കെടുക്കല്‍ സിനിമയ്ക്ക് വേണ്ടിയല്ല !!

ചോറിനോട് ബൈ ബൈ പറയുകയാണ് ഇതിനായി താന്‍ ആദ്യം ചെയ്തതെന്ന് മണികണ്ഠന്‍ പറയുന്നു. ഭക്ഷണം വെട്ടിക്കുറച്ചു, സൈക്ലിങ് തുടങ്ങി. അങ്ങനെ ആകെ മൊത്തം ചെയ്ഞ്ച്. ഇതോടെയാണ് ഒറ്റയടിക്ക് 15 കിലോ കുറഞ്ഞത്. 

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ മുരളി അഭിനയിച്ച് ഉജ്ജ്വലമാക്കിയ 'പുലിജന്‍മം' നാടകമാകുമ്പോള്‍ ആ വേഷം ചെയ്യാനുള്ള ക്ഷണമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട 'ബാലന്‍ ചേട്ടന് ' കിട്ടിയത്. മികച്ച വേഷത്തെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മണ്കണ്ഠന്‍ കുറച്ചത് 15 കിലോ ശരീര ഭാരമാണ്. മെയ്വഴക്കം വേണ്ടതിനാലാണ് ശരീരഭാരം കുറച്ചതെന്ന് താരം പറയുന്നു. ഒന്നര മാസം കൊണ്ടാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. 

ചോറിനോട് ബൈ ബൈ പറയുകയാണ് ഇതിനായി താന്‍ ആദ്യം ചെയ്തതെന്ന് മണികണ്ഠന്‍ പറയുന്നു. ഭക്ഷണം വെട്ടിക്കുറച്ചു, സൈക്ലിങ് തുടങ്ങി. അങ്ങനെ ആകെ മൊത്തം ചെയ്ഞ്ച്. ഇതോടെയാണ് ഒറ്റയടിക്ക് 15 കിലോ കുറഞ്ഞത്. 

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി താന്‍ എന്ത് റിസ്‌കും എടുക്കാന്‍ തയ്യാറാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. കമ്മട്ടിപ്പാടത്തിലൂടെയാണ് മണികണ്ഠന്‍ മലയാളികളുടെ പ്രിയപ്പെട്ട ബാലന്‍ചേട്ടനായി മാറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈക്കൂലിയായി വാങ്ങിയത് 45 ലക്ഷം രൂപ; 'ഓപ്പറേഷന്‍ പാര്‍പ്പിട'ത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

പ്രാര്‍ത്ഥനകള്‍ വിഫലം; സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി

ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

നാലാണ്ട് പിന്നിട്ടിട്ടും പുതിയ പാലമില്ല; ധേരംപള്ള നിവാസികൾക്ക് താൽക്കാലിക പാലം മഴക്കാലത്ത് ഭീതിയുടെ പാത

എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം