Entertainment

ബാലാക്കോട് ആക്രമണം: സിനിമയെടുക്കാനൊരുങ്ങി സഞ്ജയ് ലീല ബന്‍സാലി

കേദര്‍നാഥ് ഒരുക്കിയ അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സൈനിക പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കും ദേശീയത പ്രമേയമാകുന്ന ചിത്രങ്ങള്‍ക്കും എക്കാലത്തും ഇന്ത്യയില്‍ വന്‍ മാര്‍ക്കറ്റാണുള്ളത്. ബോളിവുഡില്‍ പ്രത്യേകിച്ചും ഈ ട്രെന്‍ഡ് കൂടുതലാണ്. അടുത്തിടെ പുറത്തിറങ്ങിയ ബോര്‍ഡറും എഒസി കാര്‍ഗിലും ഉറിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്ഥാന്‍ പിടിയിലായ സമയത്ത് ബോളിവുഡിലെ പ്രൊഡ്യൂസര്‍മാര്‍ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരുകള്‍ സിനിമയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ തിരക്ക് കൂട്ടുകയായിരുന്നു.

ഇതിനിടെ ബാലാകോട്ട് ആക്രമണത്തെ ആസ്പദമാക്കി സിനിമ വരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ഭന്‍സാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ എസ്എല്‍ബി, ഭൂഷന്‍ കുമാര്‍, മഹാവീര്‍ ജൈന്‍ എന്നിവര്‍ സഹ നിര്‍മാണം ചെയ്യുമെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു. 

കേദര്‍നാഥ് ഒരുക്കിയ അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷാന്ത് സിങ് രാജ്പുതാണ് ചിത്രത്തില്‍ നായകനെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

അതേസമയം, ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ഉറി: ദ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്ന ചിത്രം വന്‍ വിജയമായതിന് പിന്നാലെയാണ് ഇന്ത്യാ-പാക് സംഘര്‍ഷത്തെ കുറിച്ച് പറയുന്ന സിനിമാ പേരുകള്‍ക്കും പ്ലോട്ടുകള്‍ക്കും ആളുകള്‍ കൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ്, ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ

മലയാളി നഴ്‌സുമാര്‍ക്ക് യുഎഇയില്‍ അവസരം; റിക്രൂട്‌മെന്റ് സൗജന്യം, എങ്ങനെ അപേക്ഷിക്കാം

'സ്‌ക്രീനിന് പുറത്ത്, നിഷ്‌കളങ്കത എപ്പോഴും കണ്ണുകളിൽ സൂക്ഷിക്കുന്ന സുഹൃത്ത്'; ഉണ്ണി മുകുന്ദനെക്കുറിച്ച് പ്രാചി തെഹ്‌ലാൻ

Kerala Budget 2026: ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്; കൊച്ചിയിൽ ഫിലിം സിറ്റി

'ഇനി പുറത്ത് പോകേണ്ടി വരില്ല', കേരളത്തെ ഏഷ്യയുടെ ഭൗതിക തലസ്ഥാനമാക്കും; നോളജ് വാലി സ്ഥാപിക്കുമെന്ന് വി ഡി സതീശന്‍