Entertainment

ബി​ഗ്ബോസിൽ വണ്ണത്തിന്റെ പേരിൽ പലരും കളിയാക്കി, ആറുമാസം കൊണ്ട് കുറച്ചത് പന്ത്രണ്ടു കിലോ; പുതിയ ലുക്കിൽ പ്രിയ​ഗായിക 

നോൺവെജ് ഭക്ഷണങ്ങളും ചോക്ലേറ്റുകളും ഐസ്ക്രീമുമൊക്കെ പാടേ ഉപേക്ഷിക്കുകയായിരുന്നെന്ന് ഷെഹ്നാസ്

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ്ബോസിന്റെ ഹിന്ദി പതിപ്പിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥികളിൽ ഒരാളാണ് ഷെഹ്നാസ് ​ഗിൽ. ബി​ഗ്ബോസ് ഹൗസിലെ ചബ്ബിതാരമായിരുന്നു പഞ്ചാബ് കി കത്രീന എന്ന് വിളിപ്പേരുള്ള ​ഗായിക. എന്നാലിപ്പോൾ വണ്ണം കുറച്ച് പുത്തൻ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഷെഹ്നാസ്. ആറുമാസം കൊണ്ട് പന്ത്രണ്ടു കിലോയാണ് താരം കുറച്ചത്. 

ബി​ഗ്ബോസ് ഹൗസിനകത്ത് വണ്ണത്തിന്റെ പേരിൽ തന്നെ പലരും കളിയാക്കിയിരുന്നെന്നും അതാണ് പുതിയ മാറ്റത്തിനുള്ള കാരണമെന്നും ഷെഹ്നാസ് പറഞ്ഞു. തനിക്കും വണ്ണം കുറച്ച് കാണിക്കാൻ കഴിയുമെന്ന് തെളിയിക്കണമായിരുന്നു. അങ്ങനെയാണ് അറുപത്തിയേഴു കിലോയിൽ നിന്ന് വണ്ണം കുറയ്ക്കാൻ പരിശ്രമിച്ചതെന്ന് ഷെഹനാസ് പറയുന്നു. മാർച്ചിൽ തുടങ്ങിയ പരിശ്രമം ഫലം കണ്ടുവെന്നും ഇപ്പോൾ അമ്പത്തിയഞ്ചു കിലോയാണ് തന്റെ ഭാരമെന്നും താരം പറഞ്ഞു. 

ഭക്ഷണത്തിന്റെ അളവു കുറച്ചു തന്നെയാണ് താൻ വണ്ണം കുറച്ചതെന്നും നോൺവെജ് ഭക്ഷണങ്ങളും ചോക്ലേറ്റുകളും ഐസ്ക്രീമുമൊക്കെ പാടേ ഉപേക്ഷിക്കുകയായിരുന്നെന്നും ഷെഹ്നാസ് പറഞ്ഞു. ഭക്ഷണത്തിൽ ഒരുപാട് വെറൈറ്റികൾ ഉൾക്കൊള്ളിച്ചിരുന്നില്ല. പരിപ്പും ചെറുപയറുമൊക്കെയാണ് ഉച്ചയ്ക്ക് കഴിക്കുന്നതെങ്കിൽ രാത്രിയും അത് തന്നെ കഴിക്കും, അതും അളവ് കുറച്ച്. രണ്ട് റൊട്ടി കഴിക്കാൻ തോന്നിയാൽ ഒരെണ്ണത്തിൽ ഒതുക്കും- താരം പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT