Entertainment

ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാന്‍ സുരക്ഷിതനായി സല്‍മാന്റെ കൈയ്യില്‍; വേറിട്ട ജന്മദിനാശംസയുമായി താരം (വിഡിയോ) 

അനുജന്‍റെ മകനുമൊത്തുള്ള സല്‍മാന്‍റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ സൊഹൈല്‍ ഖാൻന്‍റെ മകന്‍ യൊഹാന്റെ എട്ടാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ യൊഹാന് വല്ല്യച്ഛനായ നടൻ സൽമാൻ ഖാൻ നേർന്ന പിറന്നാളാശംസയാണ് സമൂഹമാധ്യമങ്ങളിൾ ശ്രദ്ധനേടുന്നത്. ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാനെ കൈക്കുമ്പിളിലാക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് താരം പിറന്നാളാശംസിച്ചത്. 

അനുജന്‍റെ മകനുമൊത്തുള്ള സല്‍മാന്‍റെ വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുന്നത്."ഹാപ്പി ബർത്ത്ഡേ യോഹാൻ. പപ്പ നിൻ്റെ പിന്നിലുണ്ട്, ഞാൻ മുന്നിലും. പക്ഷെ ഒരുപാട് ഉയത്തിൽ പറക്കല്ലേ", എന്നുകുറിച്ചാണ് സല്‍മാന്‍ വിഡിയോ പങ്കുവച്ചത്.

23 ലക്ഷത്തിലധികം പേർ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. സല്‍മാനും യൊഹാനുമൊപ്പം സൊഹൈല്‍നെയും വിഡിയോയിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്‍ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി