Entertainment

ബോളിവുഡില്‍ അരങ്ങേറാന്‍ പ്രിയ പ്രകാശ്: തുടക്കം രണ്‍വീറിനൊപ്പം

പ്രിയയുടെ കണ്ണിറുക്കല്‍ രംഗത്തെ കളിയാക്കിയും പ്രശംസിച്ചും നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ഒരൊറ്റ ഗാനരംഗം കൊണ്ട് മാത്രം പ്രശസ്തയായ മലയാള നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 'ഒരു അഡാറ് ലൗ'വിലെ 'മാണിക്യ മലരായ പൂവി' എന്ന പാട്ട് പുറത്തിറങ്ങി ദിവസങ്ങള്‍ക്കം പ്രിയയും പാട്ടും വയറലാവുകയായിരുന്നു. പ്രിയയുടെ കണ്ണിറുക്കല്‍ രംഗത്തെ കളിയാക്കിയും പ്രശംസിച്ചും നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. 

ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രിയ. അതും പ്രശസ്ത ബോളിവുഡ് ഹോട്ട് താരം രണ്‍വീര്‍ സിങ്ങിനൊപ്പം. രോഹിത് ഷെട്ടിയുടെ സിംബ എന്ന ചിത്രത്തിലാണ് രണ്‍വീറിന്റെ നായികയായി പ്രിയ എത്തുന്നത്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇതു സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജൊഹറാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ രവീണ്‍ സിങ് പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതേസമയം പ്രിയ തന്നെയാണോ ചിത്രത്തിലെ നായിക എന്ന് സംബന്ധിച്ച് സിംബയുടെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

'വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ടേറ്റ മരം മറന്നിരുന്നില്ല'; അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ എഡി തോമസ്‌

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

എണ്ണവില പൊള്ളുന്നു, വീണ്ടും നൂറ് ഡോളര്‍ തൊട്ടു; ഇന്ധനവില കൂട്ടുമോ?, സ്വര്‍ണവിലയിലും മാറ്റം

'പിഴവ് സംഭവിക്കാം, പക്ഷെ വഞ്ചന പാടില്ല'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം