Entertainment

ബോളിവുഡ് താരത്തിന്റെ വാഹനം ഇടിച്ച് യുവാവ് മരിച്ചു; അപകടം ഗോവയില്‍

അപകടം സംഭവിച്ചതിനുശേഷം ഉടന്‍തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ബോളിവുഡ് നായിക സറീന്‍ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗോവയില്‍ വെച്ചുണ്ടായ അപകടത്തില്‍ 31 കാരനായ നിതേഷ് ആണ് മരിച്ചത്. പടിഞ്ഞാറന്‍ ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. 

ഗോവയിലെ മപുസ സ്വദേശിയാണ് മരിച്ച നിതേഷ്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ താരത്തിന്റെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപകടം സംഭവിച്ചതിനുശേഷം ഉടന്‍തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണത്തിന് കാരണമായത്. അപകട സമയത്ത് സറീന്‍ ഖാനും െ്രെഡവര്‍ അലി അബ്ബാസുമാണ് കാറില്‍ ഉണ്ടായിരുന്നത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

സല്‍മാന്‍ ഖാന്‍ നായകനായെത്തിയ വീര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സറീന്‍ ഖാന്‍ ബോളിവുഡിലേക്ക് എത്തുന്നത്. തുടര്‍ന്ന്  ഹേറ്റ് സ്‌റ്റോറി, ഹൗസ് ഫുള്‍ 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം