Entertainment

ഭജനക്കായും റിയാലിറ്റി ഷോ; മാര്‍ക്കിടുന്നത് സൊനാക്ഷി സിന്‍ഹയും ബാബാ രാംദേവും

ദേശീയതയ്ക്കും, ആത്മിയതയ്ക്കും പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണ് ചാനല്‍ ഭജനുകള്‍ ഉള്‍പ്പെടുത്തി റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്‌

Author : സമകാലിക മലയാളം ഡെസ്ക്

ഓം ശാന്തി ഒം എന്നാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്ന റിയാലിറ്റി ഷോയുടെ പേര്. ഭജന്‍ പാടിയെത്തുന്ന മത്സരാര്‍ഥികള്‍ക്ക് ജഡ്ജായി മാര്‍ക്കിടാനെത്തുന്നത് ബോളിവുഡ് താരം സോനാക്ഷി സിന്ഹയാണ്. സൊനാക്ഷിക്കൊപ്പം യോഗാ ഗുരു ബാബാ രാംദേവും ഉണ്ടാകും. 

സ്വതന്ത്ര ദിനത്തിന്റെ അന്ന് ലൈഫ് ഒക്കെ എന്ന പേര് മാറ്റി സ്റ്റാര്‍ ഭാരത് എന്നാക്കാന്‍ ഒരുങ്ങുന്ന ഹിന്ദി ടെലിവിഷന്‍ ചാനലിലാണ് പുതിയ റിയാലിറ്റി ഷോ വരുന്നത്. ദേശീയതയ്ക്കും, ആത്മിയതയ്ക്കും പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണ് ചാനല്‍ ഭജനുകള്‍ ഉള്‍പ്പെടുത്തി റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. 

എന്നാല്‍ ഭക്തി ഗാനങ്ങളുടെ മത്സരം നടക്കുന്നിടത്ത് സൊനാക്ഷി സിന്‍ഹയെ എന്തിന് ജഡ്ജാക്കി എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. സൊനാക്ഷി, ബാബാ രാംദേവ്, എന്നിവരെ കൂടാതെ സംഗീത സംവിധായകന്‍ ശേഖര്‍ രവിജാനി, ഗായിക കനിക കപൂര്‍ എന്നിവരാണ് മറ്റ് വിധികര്‍ത്താക്കള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം