Entertainment

ഭയം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍: പൃഥ്വിയുടെ 'നയന്‍' ട്രെയിലര്‍ കണ്ട് കിടുങ്ങി കരണ്‍ ജോഹര്‍

രണ്ട് മിനിറ്റ് എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ധാരാളം സസ്‌പെന്‍സ് പറഞ്ഞ് വെച്ചാണ് അവസാനിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ടന്‍ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന 'നയന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു. ഇതൊരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിരിക്കുമെന്ന് പൃഥ്വി നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലറില്‍ ചെറിയ ഒരു ഹൊറര്‍ ടച്ച് കൂടിയുണ്ട്. രണ്ട് മിനിറ്റ് എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ധാരാളം സസ്‌പെന്‍സ് പറഞ്ഞ് വെച്ചാണ് അവസാനിപ്പിക്കുന്നത്.

ട്രെയിലര്‍ പുറത്തിറങ്ങിയ ഉടനെ തന്നെ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ പൃഥ്വിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തി. വളരെ മനോഹരമായ ട്രെയിലര്‍ ആണിതെന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു. തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകോണ്ടയും കരണ്‍ ജോഹറിന്റെ ട്വീറ്റ് ഷെയര്‍ ചെയ്യുകയും പൃഥ്വിയെ അഭിനന്ദിക്കുകയും ചെയ്തു.

പൃഥ്വിക്കൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍  വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. ഹിമാചല്‍ പ്രദേശ് ആണ് പ്രധാന ലൊക്കേഷന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. 

ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ്. ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയന്‍. സിനിമയുടെ തിരക്കഥയും ജെനുസ് തന്നെയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റര്‍ ഷമീര്‍ മൊഹമ്മദ്. ആര്‍ട് ഗോകുല്‍ ദാസ്. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍. കോസ്റ്റ്യൂം സമീറ സനീഷ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭിന്നശേഷി സംവരണം: എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

അടിക്കടി ദേഷ്യം, മിനിറ്റുകൾക്കുള്ളിൽ മാറുമെന്ന് പറഞ്ഞാലും കാര്യമില്ല, ഹൃദയാഘാത സാധ്യത കൂടുതലെന്ന് ​ഗവേഷകർ

ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി 14 കൂടിക്കാഴ്ചകള്‍, 62 കത്തിടപാടുകള്‍; കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിക്കെതിരെ കോണ്‍ഗ്രസ്

'പാര്‍ട്ടി പറയുന്നതാണ് എന്നും പ്രധാനം'; മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വി എ അരുണ്‍കുമാര്‍

'ചളുക്ക് ബ്രാന്‍ഡിക്കായല്ല സഞ്ചാരികള്‍ വരുന്നത്; തെരഞ്ഞെടുപ്പ് ഡീല്‍'; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും കെസിബിസിയും

SCROLL FOR NEXT