Entertainment

ഭാര്യ ഗര്‍ഭിണിയെന്ന് ജസ്റ്റിന്‍ ബീബര്‍, ഒടുവില്‍ മാപ്പ് പറച്ചില്‍ 

ഏപ്രില്‍ ഒന്നിന് അള്‍ട്രാസോണോഗ്രഫിയുടെ റിസള്‍ട്ടിലന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് പ്രാങ്ക് തുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക വിഡ്ഢി ദിനത്തില്‍ ആരാധകരെ പറ്റിക്കാന്‍ ശ്രമിച്ച ഗായകന്‍ ജസ്റ്റിന്‍ ബീബറിനും ഭാര്യയും മോഡലുമായ ഹെയ്‌ലി ബാള്‍ഡ്‌വിന്നും നേര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അമര്‍ഷം. ഭാര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവിട്ടാണ് ഏപ്രില്‍ ഒന്നിന് ബീബര്‍ വിഡ്ഢിദിന പ്രാങ്ക് ഒരുക്കിയത്. എന്നാല്‍ ഇതില്‍ വലിയൊരു വിഭാഗം ആരാധകര്‍ കുറ്റപ്പെട്ടുത്തലുമായി രംഗത്തെത്തിയതോടെ മാപ്പ് പറയുകയായിരുന്നു താരം. 

"തമാശയെ ആ രീതിയില്‍ കാണാത്ത ഒരുപാട് ആളുകള്‍ ഉണ്ട്. ഞാന്‍ ഇത്തരം പ്രാങ്കുകള്‍ ചെയ്യുന്ന ആളാണ്. അതിനര്‍ദ്ധം കുട്ടികള്‍ ഉണ്ടാകാത്തവരുടെ വികാരങ്ങളെ മാനിക്കാത്ത ആളാണ് ഞാന്‍ എന്നല്ല. പലരും മാതാപിതാക്കളെയും മറ്റും പറ്റിക്കാനായി ആദ്യം പറയുന്നത് ഗര്‍ഭിണിയാണെന്നാണ്. അത് പറയുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം കാണാന്‍ വേണ്ടിയാണ് അത്. എന്തുതന്നെയായാലും ഇതുമൂലം ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു", ബീബര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഏപ്രില്‍ ഒന്നിന് അള്‍ട്രാസോണോഗ്രഫിയുടെ റിസള്‍ട്ടിലന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് പ്രാങ്ക് തുടങ്ങിയത്. പിന്നാലെ ആശുപത്രിയില്‍ നിന്നുള്ള ഹെയ്‌ലിയുടെ ചിത്രങ്ങളും താരം പങ്കുവച്ചു. സംഭവം സത്യമാണെന്ന് കരുതി നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ കുറിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവം ഒരു പ്രാങ്ക് ആയിരുന്നെന്ന് ബീബര്‍ തുറന്നുപറഞ്ഞു. ഇതോടെ ആരാധകര്‍ നിരാശരായി. രോഷത്തോടെയാണ് പലരും പിന്നീട് കമന്റുകള്‍ കുറിച്ചത്. ഒടുവില്‍ മാപ്പ് പറയുകയായിരുന്നു ബീബര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT