Entertainment

'ഭാര്യയുടെ കരച്ചിൽ കേട്ടുവന്നവർ മൻമീതിനെ രക്ഷിക്കാൻ ശ്രമിച്ചില്ല, തൂങ്ങി നിൽ‍ക്കുന്നതിന്റെ വിഡിയോ പകർത്തി'

ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ മൻമീതിനെ തൊട്ടില്ല. ഭാര്യയോട് അദ്ദേഹത്തിന്റെ നെഞ്ചിൽ അമർത്താൻ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് സീരിയൽ നടൻ മൻമീത് ​ഗ്രെവാളിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിഫലം ലഭിക്കാതിരുന്നതും ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ് നിർത്തുവെച്ചതുമാണ് മൻമീതിന്റെ മരണത്തിന് കാരണമായത്. താരത്തിന്റെ മരണം വലിയ വാർത്തയായതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് സുഹൃത്ത് ‌മൻജിത്ത് സിം​ഗ്. 

മൻമീത് തൂങ്ങി നിൽക്കുന്നതുകൊണ്ട് ഭാര്യ രവീന്ദ്ര കൗർ പലരേയും രക്ഷിക്കാൻ വിളിച്ചെങ്കിലും അകന്ന് മാറി നിന്ന് വിഡിയോ പകർത്തുകയാണുണ്ടായത് എന്നാണ് മൻജിത്ത് പറയുന്നത്.' രവീന്ദ്ര കൗർ ഉറക്കെ നിലവിളിച്ചതോടെ ആളുകൾ വന്നു. അവൾ മൻമീതിന്റെ കാലിൽ പിടിച്ചു നിൽക്കുകയായിരുന്നു. ഓടിക്കൂടിയവർ മൻമീതിന്റെ കുരുക്കഴിക്കാൻ ശ്രമിച്ചില്ല. പകരം നോക്കി നിന്നും. ചിലർ തൂങ്ങിനിൽക്കുന്ന വീഡിയോ പകർത്തി. തങ്ങൾക്ക് കോവിഡില്ലെന്നും സഹായിക്കണമെന്നും രവീന്ദ്ര കേണപേക്ഷിച്ചു. എന്നാൽ ആരും അനങ്ങിയില്ല. കുറേ നേരത്തിന് ശേഷം ഒരു നല്ല മനുഷ്യൻ മുന്നോട്ട് വന്നു. കെട്ടഴിച്ചു. രണ്ട് മണിക്കൂർ അങ്ങനെ പോയി. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ മൻമീതിനെ തൊട്ടില്ല. ഭാര്യയോട് അദ്ദേഹത്തിന്റെ നെഞ്ചിൽ അമർത്താൻ പറഞ്ഞു. ജീവൻ രക്ഷിക്കാനായില്ല. ആരെങ്കിലും നേരത്തേ തന്നെ രവീന്ദ്രയെ സഹായിച്ചിരുന്നുവെങ്കിൽ മൻമീത് ജീവനോട് ഇരിക്കുമായിരുന്നു. - മൻജിത്ത് പറഞ്ഞു. 

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മൻമീത് സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. പ്രതിഫലം ലഭിക്കാത്തതിനാൽ ബാങ്കിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നത് മുടങ്ങി. വിദേശത്ത് പോയി ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അതും മുടങ്ങി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പഞ്ചാബിലുള്ളഒരു സുഹൃത്ത് ആത്മഹത്യ ചെയ്തിരുന്നു. ഇതെല്ലാം കാരണം നടൻ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് ഭാര്യ വ്യക്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT