Entertainment

'സന്ദീപിനെ നേരില്‍ കണ്ട പോലെ'; ആ അമ്മ  പറഞ്ഞു, മകനായി വാങ്ങിയ ടീ ഷര്‍ട്ടുകള്‍ ടൊവിനോയ്ക്ക്

മുംബൈ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ നടന്‍ ടൊവിനോ തോമസ് സന്ദര്‍ശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുംബൈ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മ ഉണ്ണികൃഷ്ണനെ നടന്‍ ടൊവിനോ തോമസ് സന്ദര്‍ശിച്ചു. ബംഗളൂരു യെലഹങ്കയിലുള്ള വീട്ടിലെത്തിയാണ് ടൊവിനോ  അവരെ കണ്ടത്. എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമ കണ്ട ശേഷം ടൊവിനോയെ നേരില്‍ കാണണമെന്ന് സന്ദീപിന്റെ  അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു താരത്തിന്റെ സന്ദര്‍ശനം. 

സന്ദീപിന്റെ ഇഷ്ട ഭക്ഷണമായ അപ്പവും സ്റ്റ്യൂവുമാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണൻ ടൊവിനോയ്ക്കായി ഒരുക്കിയത്. പറഞ്ഞ സമയത്തും ടൊവിനോയെ കാണാതായതോടെ മുഖത്ത് ആശങ്ക. ഫോണിൽ ബന്ധപ്പെട്ട് ഇടയ്ക്കിടെ എവിടെയെത്തിയെന്ന ചോദ്യം. ഒടുവിൽ വൈകീട്ട് അഞ്ച് മണിയോടെ ടൊവിനോ വീടിന് മുന്നിലെത്തിയപ്പോഴാണ് ആശ്വാസമായത്. പിന്നെ കെട്ടിപ്പിടിച്ച് വീട്ടിനുള്ളിലേക്ക് സ്വീകരിച്ചു. 

മകനെ നേരില്‍ കണ്ട പ്രതീതിയായിരുന്നു തങ്ങള്‍ക്കെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍ പറഞ്ഞു. ടൊവിനോ വന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. എടക്കാട് ബറ്റാലിയൻ കണ്ടപ്പോൾ ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തിൽ എവിടെയൊക്കെയോ തന്റെ മകന്റെ സാദൃശ്യം കാണാൻ കഴിഞ്ഞു. 

ടൊവിനോയെ അഭിനന്ദിച്ച് ധനലക്ഷ്മി സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട വീഡിയോ താരവും പങ്കിട്ടിരുന്നു. ഒരമ്മയെന്ന നിലയിൽ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നിയെന്ന് അവർ വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിലും വലിയ അം​ഗീകാരം കിട്ടാനില്ലെന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്. 

ഇവിടെ വരാനും ആ അമ്മയേയും അച്ഛനേയും കാണാന്‍ സാധിച്ചതും ഹൃദയ സ്പര്‍ശിയായ അനുഭവമായിരുന്നു എന്ന് ടൊവിനോ പ്രതികരിച്ചു. മകനെപ്പോലെ തോന്നിയെന്ന പറഞ്ഞ, ആ അമ്മയുടെ സ്‌നേഹം കൂടി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായും ടൊവിനോ പറഞ്ഞു.  സന്ദീപ് ഉണ്ണികൃഷ്ണനായി വാങ്ങി വച്ചിരുന്ന ടീ ഷര്‍ട്ടും സമ്മാനിച്ചാണ് മാതാപിതാക്കള്‍ ടൊവിനോയെ യാത്രയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാന്‍ പാടില്ലെന്നാണോ?; വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ പ്രതിപക്ഷം മനഃപൂര്‍വം സൃഷ്ടിച്ചത്'

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ്, മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാൻ പാടില്ലെന്നാണോ?, പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കരുത്!; കനത്ത ചൂടില്‍ യുഎഇയില്‍ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര, ഇറങ്ങിക്കഴിഞ്ഞാണ് എങ്ങനെ പോകണമെന്ന് തീരുമാനിക്കുക: വിസ്മയ മോഹന്‍ലാല്‍