Entertainment

മകളുടെ കുഞ്ഞിക്കൈ പങ്കുവെച്ച് ശിവദ; തിരുവോണദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ്

ഇതിന് താഴെ നടി ഐശ്വര്യ ലക്ഷ്മിയുടെ കമന്റ് ശ്രദ്ധേയമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തനിക്ക് കുഞ്ഞ് പിറന്ന വിവരം ആരാധകരുമായി പങ്കുവെച്ച് നടി ശിവദ. തനിക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. കുറച്ച് മാസങ്ങളായി ശിവദ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനുള്ള വിശദീകരണമാണെന്ന് കൂടി പറഞ്ഞാണ് ജീവിതത്തിലേക്ക് വന്ന പുതിയ അതിഥിയെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. 

ജൂലൈ 20നാണ് ശിവദയ്ക്കും മുരളികൃഷ്ണനും മകള്‍ ജനിച്ചത്. എന്നാല്‍, ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ച്ത് തിരുവോണദിനത്തിലും. അരുന്ധതി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് ശിവദ വ്യക്തമാക്കി. മകളുടെ കുഞ്ഞിക്കൈയുടെ ഫോട്ടോ സഹിതമാണ് ശിവദയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

നിരവധി ആരാധകരാണ് ശിവദയ്ക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയത്. ഇതിന് താഴെ നടി ഐശ്വര്യ ലക്ഷ്മിയുടെ കമന്റ് ശ്രദ്ധേയമാണ്. 'എനിക്ക് അറിയാലോ' എന്നായിരുന്നു താരത്തിന്റെ കമന്റ്. 

കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ ചലച്ചിത്രലോകത്തേക്ക് വന്നത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ സു സുധി വാത്മീകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം അഭിനയിച്ച മലയാള ചിത്രം. തമിഴില്‍ മൂന്ന് സിനിമകള്‍ അണിയറയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

ഇടിമിന്നൽ, ഷോർട്ട് സർക്യൂട്ട്; വീട് പൂർണ്ണമായി കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)