Entertainment

മഞ്ജുവിന്റെ യാത്ര ഇനി റേഞ്ച് റോവര്‍ വെലാറിൽ; 92 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കി താരം 

വെലാറിന്റെ ആര്‍-ഡൈനാമിക് മോഡലാണ് താരം സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

പുത്തൻ കാർ സ്വന്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. അത്യാഡംബര എസ് യു വി മോഡലായ റേഞ്ച് റോവര്‍ വെലാറാണ് മഞ്ജുവിന്റെ പുതിയ കാർ. കേരളത്തിൽ 92 ലക്ഷം രൂപ വിലവരുന്ന വെലാറിന്റെ ആര്‍-ഡൈനാമിക് മോഡലാണ് താരം സ്വന്തമാക്കിയത്. 

‍കറുപ്പ് നിറത്തിലുള്ള വെലാർ ലാന്‍ഡ് റോവറിന്റെ കൊച്ചി ഷോറൂമില്‍ നിന്നാണ് മഞ്ജു വീട്ടിലെത്തിച്ചത്. വെലാറിന്റെ ഡീസല്‍ പതിപ്പാണ് ഇത്. 184 kW പവറും 365 എന്‍എം ടോര്‍ക്കുമേകുന്ന 1998 സിസി ഡീസല്‍ എന്‍ജിനാണ് ഈ മോഡലിലുള്ളത്. 

അടുത്തിടെ മാരുതി ബലേനോയും മഞ്ജു സ്വന്തമാക്കിയിരുന്നു. ബലേനോയുടെ ഏറ്റവും ഉയര്‍ന്ന മോഡലായ ആല്‍ഫയുടെ പരിഷ്‌കരിച്ച വകഭേദമാണ് താരം സ്വന്തമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ബലേനോ കാർ ഏറ്റുവാങ്ങുന്ന മഞ്ജുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT