Entertainment

മഞ്ഞുവാരിയെറിഞ്ഞ് ടൊവിനോ ; പ്രതികാരം വീട്ടി സംയുക്ത ; വീഡിയോ വൈറല്‍

തീവണ്ടിക്കും ഉയരെക്കും ശേഷം ടൊവിനോയും സംയുക്തയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍

സമകാലിക മലയാളം ഡെസ്ക്

ലഡാക്ക് : ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്‍-06 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കശ്മീരിലെ ലഡാക്ക് താഴ്‌വരയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. സംയുക്തയാണ് ചിത്രത്തിലെ നായിക. ചിത്രീകരണത്തിനിടെ ടൊവിനോയും സംയുക്തയും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്.

തീവണ്ടിക്കും ഉയരെക്കും ശേഷം ടൊവിനോയും സംയുക്തയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍. ചിത്രീകരണ ഇടവേളയില്‍ ഇരുവരും പരസ്പരം മഞ്ഞുവാരിയെറിയുന്ന വിഡിയോ ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആണ് വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. കാറിനടുത്ത് നില്‍ക്കുകയായിരുന്ന സംയുക്തയുടെ ദേഹത്തേക്ക് ആദ്യം മഞ്ഞെറിയുന്നത് ടൊവിനോയാണ്. തുടര്‍ന്ന് സംയുക്തയും മഞ്ഞുവാരി ടൊവിനോയുടെ നേര്‍ക്ക് തിരിച്ചെറിയുന്നു. നവാഗതനായ സ്വപ്‌നേഷ് ആണ് എടക്കാട് ബറ്റാലിയന്റെ സംവിധാനം. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോക്ക് പൊള്ളലേറ്റത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT