Entertainment

മണിപ്പാല്‍ സംഭവം കേട്ടപ്പോള്‍ പേടിച്ചു, പക്ഷെ അവള്‍ അയച്ചത് ഇതാണ്; ശുഭവാര്‍ത്തയുമായി ശില്‍പ ബാല 

അനിയത്തി അയച്ചുനല്‍കിയ നൂഡില്‍സിന്റെ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യമീഡിയ. കൊറോണ കാലം അതിജീവിക്കുന്നതിനെ കുറിച്ചും ക്വാറന്റൈന്‍ ദിന വിശേഷങ്ങളുമൊക്കെയാണ് ഇവയില്‍ ഏറെയും. എന്നാല്‍ വ്യത്യസ്തമായ ഒരു വിശേഷമാണ് നടിയും അവതാരകയുമായ ശില്‍പ ബാലയ്ക്ക് പങ്കുവയ്ക്കാനുള്ളത്. 

ശില്‍പയുടെ അനിയത്തി ശ്വേത ബാലഗോപാല്‍ ഇപ്പോള്‍ ഉള്ളത് മണിപ്പാല്‍ ആശുപത്രിയിലാണ്. അനിയത്തിയുടെ ക്യാംപസില്‍ ഒരു ഔട്ട് പേഷ്യന്റിന് കോവിഡ് ബാധ സംശയിക്കുന്നു എന്നറിഞ്ഞതുമുതല്‍ താന്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ചാണ് പോസ്റ്റിന്റെ തുടക്കത്തില്‍ ശില്‍പ പങ്കുവയ്ക്കുന്നത്. ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവ് എന്ന ഫലം വന്നതോടെ സമാധാനമായി. അനിയത്തിയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ ശ്വേത അയച്ചുനല്‍കിയ ഒരു ചിത്രമാണ് ശില്‍പയില്‍ പുതിയ ഒരു ചിന്ത ജനിപ്പിച്ചത്. ഇതേക്കുറിച്ചാണ് താരത്തിന്റെ തുടര്‍ന്നുള്ള വാക്കുകള്‍. അനിയത്തി അയച്ചുനല്‍കിയ നൂഡില്‍സിന്റെ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 

"നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍ എന്തെങ്കിലും അപകടഘട്ടത്തില്‍ കടന്നുപേകുമ്പോഴാണ് നമ്മള്‍ ജീവിതത്തിലെ ഏറ്റവും മോശം ഉത്കണഠ അനുഭവിക്കുന്നത്. നമുക്കായി ലഭിച്ചിരിക്കുന്ന പ്രകൃതിയിലെ വസ്തുക്കളോട് ബഹുമാനത്തോടെ പെരുമാറണമെന്ന സന്ദേശമാണ് ഈ വൈറസ് ബാധ ലോകത്തിന് നല്‍കിയിരിക്കുന്നത്. ജീവിതം അപകടത്തിലാകുമ്പോഴും ആരോഗ്യ വിദഗ്ധരും സര്‍ക്കാരുമൊക്കെ നമുക്കൊപ്പമുണ്ട്. മുന്നോട്ടുപോകാന്‍ വേണ്ട അവശ്യകാരങ്ങള്‍ അവര്‍ നമുക്കായി ഉറപ്പാക്കും. ഈ ലോകത്തെ രക്ഷിക്കാന്‍ പ്രത്യുപകാരമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി വീടുകളില്‍ തന്നെ കഴിയുക എന്നതാണ്. നമുക്കിപ്പോഴും ഭക്ഷണമുണ്ട്, പാര്‍ക്കാന്‍ ഒരിടമുണ്ട്, ഇതോന്നും ഇല്ലാത്തവരെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. നിങ്ങള്‍ ഇപ്പോള്‍ ശ്വസിക്കുന്ന വായുവിന് പോലും ദൈവത്തോടും പ്രകൃതിയോടും നന്ദിപറയാന്‍ മറക്കരുത്" - ശില്‍പ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT