Entertainment

മതവൈരത്തിന്റെ വിത്തുകള്‍ ഇന്നേ പാകി; നിങ്ങള്‍ ചെയ്യുന്ന ദ്രോഹം, നാളെയും ആളിപ്പടരും; തുറന്നു പറഞ്ഞ് അജു വര്‍ഗീസ്

മതവൈരത്തിന്റെ വിത്തുകള്‍ ഇന്നേ പാകി; നിങ്ങള്‍ ചെയ്യുന്ന ദ്രോഹം, നാളെയും ആളിപ്പടരും; തുറന്നു പറഞ്ഞ് അജു വര്‍ഗീസ്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ കേരളം കലാപഭൂമിയായ പശ്ചാത്തലത്തില്‍ അജുവര്‍ഗീസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വൈറല്‍. നിലവിലെ സംസ്ഥാനത്തിന്റെ അവസ്ഥയും വര്‍ത്തമാന രാഷ്ട്രീയ സാഹചര്യവും വ്യക്തമാക്കുന്നതാണ് അജുവിന്റെ വിഡിയോയെന്നാണ് ആരാധകരുടെ കമന്റുകള്‍.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം കാലാപാനിയിലെ രംഗമാണ് അജു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട്  മോഹന്‍ലാല്‍ പറയുന്ന സംഭാഷണം കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.

'നിങ്ങള്‍ ഇന്ന് ഭരിക്കുന്ന ഒരു രാജ്യവും നാളെ സ്വാതന്ത്ര്യം കിട്ടിയാലും പുരോഗമിക്കാന്‍ പാടില്ല എന്ന ഫ്യൂഡല്‍ കോംപ്ലക്‌സ്. അതിനാണ് ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന പോളിസിയുടെ പേരില്‍ മതവൈരാഗ്യത്തിന്റെ വിത്തുകള്‍ ഇന്നേ പാകിയിട്ടുള്ളത്. പക്ഷേ, ഇന്ന് നിങ്ങള്‍ ഈ ചെയ്യുന്ന ദ്രോഹം നാളെ ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയാലും ആളിപ്പടരും. അത് രാജ്യത്തെ നശിപ്പിക്കും. പക്ഷേ ഇന്ത്യയ്ക്ക് ഒരു മതമേ ഉള്ളൂ എന്ന് എല്ലാ ഇന്ത്യക്കാരും മനസിലാക്കുന്ന ഒരു ദിനം വരും. അതാണ് രാജ്യസ്‌നേഹം' അജു വര്‍ഗീസ് പങ്കുവെച്ച് ഈ സീന്‍ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT