Entertainment

''മനം പകുത്തു നല്‍കിടാം... കുറുമ്പു കൊണ്ട് മൂടിടാം'': പാട്ട് പാടി അമ്പിളി, വീഡിയോ

സൈക്ലിങിനും യാത്രയ്ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

സൗബിന്‍ ഷാഹിര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് അമ്പിളി. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത് മുതലേ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

ആരാധികേ.. എന്ന് തുടങ്ങുന്ന പാട്ട് സൂരജ് സന്തോഷും മധുവന്തിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. പുതുമുഖമായ തന്‍വി റാമാണ് ചിത്രത്തിലെ നായിക. മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. 

നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  സൈക്ലിങിനും യാത്രയ്ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അമ്പിളിയിലെ 'ഞാന്‍ ജാക്‌സണല്ലെടാ' എന്ന് തുടങ്ങുന്ന ട്രെയിലര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി