Entertainment

മനുഷ്യന്‍ തന്നെയാണ് ദൈവം, അമ്പലത്തില്‍ തന്നെ പോകുന്നത് എന്തിനാണ്?: പ്രളയത്തിന്റെ ആഴമറിഞ്ഞ് അപ്പാനി ശരത്

അതിനിടെ നടന്‍ അപ്പാനി ശരത് തന്റെ കുടുംബം നേരിട്ട ദുരന്തത്തെ കുറിച്ചും അതില്‍ നിന്നും പഠിച്ച പാഠത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

കേരളം മൊത്തം പ്രളയത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുകയാണ്. എല്ലാ തരത്തിലുള്ള മനുഷ്യരേയും ഇത് ബാധിച്ചിരുന്നു. ഇവിടെ വലിയവനെന്നോ ചെറിയവനെന്നോ എന്ന വ്യത്യാസമില്ലാതെയാണ് മനുഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ജീവന്‍ നിലനിര്‍ത്തുന്നത്. അതിനിടെ നടന്‍ അപ്പാനി ശരത് തന്റെ കുടുംബം നേരിട്ട ദുരന്തത്തെ കുറിച്ചും അതില്‍ നിന്നും പഠിച്ച പാഠത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ്. 

പ്രളയത്തിയില്‍ പെട്ട തന്റെ ഭാര്യ ഇപ്പോള്‍ സുരക്ഷിതയായിരിക്കുന്നുവെന്ന് അപ്പാനി ശരത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യ രേഷ്മയേയും മറ്റും കണ്ടെത്താന്‍ സഹായിക്കണെമന്ന് ശരത് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. രേഷ്മയും കുടുംബവും ഇപ്പോള്‍ നൂറനാട് എന്ന സ്ഥലത്തുണ്ടെന്നും താന്‍ സംസാരിച്ചുവെന്നും ശരത് പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു നടന്‍.

' രേഷ്മ വിളിച്ചു സംസാരിച്ചിരുന്നു. അവര്‍ ഇപ്പോള്‍ നൂറനാട് എന്ന സ്ഥലത്താണുള്ളത്. അവിടെ സുരക്ഷിതമാണെന്നാണ് പറയുന്നത്. അവള്‍ക്കിപ്പോള്‍ ചെറിയ ഇന്‍ഫക്ഷന്‍ അല്ലാതെ മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. അത് ഇടയ്ക്ക് വരാറുള്ളതാണ്. ഞാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്'.

ഇത് ദൈവം മനുഷ്യരെ പഠിപ്പിച്ച വലിയ പാഠമാണ്. അവനവന് വരുമ്പോഴെ ദുരന്തങ്ങളുടെ ആഴം മനസിലാകൂ. എന്തിനാണ് ഇനിയും മതത്തിന്റെയും ജാതിയുടെയും പേരിലെല്ലാം തല്ലുകൂടുന്നത്. അമ്പലത്തില്‍ തന്നെ പോകുന്നത് എന്തിനാണ്. നമ്മള്‍ മനുഷ്യര്‍ തന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പൂജിക്കണം. ഓരോ മനുഷ്യനിലും ദൈവമുണ്ട്. 

എന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു ഞങ്ങളുടെ കുഞ്ഞ്. അതിനെ തിരിച്ചു തന്നത് ഈ ജനങ്ങളാണ്. അതുകൊണ്ടു തന്നെ എന്നാലാവുന്നത് ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക് ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണം. ഇതൊന്നും പറഞ്ഞു ചെയ്യേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ പറയുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റാകും അത്. ഇവിടെ  നിന്ന് എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് ഞാന്‍, എന്റെ ഭാര്യയെ കാണാന്‍. വീണ്ടും പറയുന്നു സഹായിച്ച ഓരോ മനുഷ്യര്‍ക്കും ഉള്ളു നിറഞ്ഞു നന്ദി പറയുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല'. ശരത് പറഞ്ഞു.

പ്രളയം ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിലായിരുന്നു ശരത്തിന്റെ  ഭാര്യ രേഷ്മയും കുടുംബവും. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് മാറിയിരുന്നുവെന്നും എന്നാല്‍ പിന്നീടങ്ങോട്ട് വിവരങ്ങള്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ലെന്നും അവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും  ശരത് ഫെയ്‌സ്ബുക്ക് വിഡീയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു. താന്‍ ചെന്നൈയില്‍ ഷൂട്ടിങ്ങിലായിരുന്നുവെന്നും ഷൂട്ടിങ് കഴിഞ്ഞിട്ടും തനിക്ക് നാട്ടിലേക്ക് വരാനാകുന്നില്ലെന്നും ശരത് പറഞ്ഞിരുന്നു. 

'മാന്നാര്‍ ആണ് രേഷ്മയുടെ വീട്. അവിടെ വെള്ളം കയറിയപ്പോഴാണ് അവരെ അവിടെ നിന്നും മാറ്റിയത. വെള്ളം കയറില്ലെന്ന് കരുതിയ ചെങ്ങന്നൂര്‍ വെണ്മണി എന്ന സ്ഥലത്തേക്കായിരുന്നു അവരെ മാറ്റിയത്. പക്ഷെ അവിടെയും വെള്ളം കയറി. അവള്‍ ഒന്‍പതു മാസം ഗര്‍ഭിണിയാണ്. അതാണ് എന്റെ പേടി. ഞാന്‍ കൂടെയില്ല, എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്. ആരെങ്കിലും എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം.'ശരത് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT