Entertainment

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പുതുമുഖങ്ങളെ തേടി വിജയ് ബാബു

ഇപ്പോഴിതാ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്നതാണ് പുതിയ വാര്‍ത്ത.

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ 'കോട്ടയം കുഞ്ഞച്ച'ന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സുരേഷ് ബാബു ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് ആട് ഒരു ഭീകരജീവിയാണ്, ആന്‍ മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ മിഥുന്‍ മാനുവല്‍ തോമസാണ്. വിജയ് ബാബുവാണ് നിര്‍മാണം.

ഇപ്പോഴിതാ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്നതാണ് പുതിയ വാര്‍ത്ത. വിജയ് ബാബു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കോട്ടയം, പത്തനം തിട്ട, എറണാകുളം ജില്ലകളില്‍ നിന്നുള്ള 17നും 26നും ഇടയില്‍ പ്രായമുള്ള പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്കായി അന്വേഷിക്കുന്നത്.

താല്‍പര്യമുള്ളവര്‍ ബയോജാറ്റ, ക്ലോസ്, മീഡിയം, ഫുള്‍സൈസ് ഫോട്ടോ, സ്വയം പരിജയപ്പെടുത്തുന്ന വീഡിയോയും പെര്‍ഫോമന്‍സ് വീഡിയോ എന്നിവയും അയക്കണം. 30 മുതല്‍ 60 സെക്കന്റ് വരെയാണ് വീഡിയോയുടെ ദൈര്‍ഘ്യം നിര്‍ദേശിച്ചിരിക്കുന്നത്. അപേക്ഷകള്‍ അയക്കേണ്ട അവസാന തിയ്യതി ഈ മാസം 23 ആണ്.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച സമയത്ത് ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. പഴയ സിനിമയുടെ പേര് ഉപയോഗിച്ച് രണ്ടാം ഭാഗം ഇറക്കാനാകില്ലെന്ന് സംവിധായകന്‍ ടിഎസ് സുരേഷ് ബാബു പറഞ്ഞിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു.

എന്നാല്‍ പിന്നീട് ചിത്രത്തിന്റെ കോപ്പി റൈറ്റ്‌സ് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം ക്രിയാത്മക ചര്‍ച്ചയിലൂടെ പരിഹരിച്ചതായി നിര്‍മ്മാതാവ് വിജയ് ബാബു ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. മുന്‍പ് പ്രഖ്യാപിച്ച പോലെ തന്നെ 'കോട്ടയം കുഞ്ഞച്ചന്‍ 2' എന്ന പേരില്‍ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി; സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി എന്ന് ധവളപത്രം

'സിനിമയിൽ നിന്ന് വരുന്നവർക്ക് വലിയ സ്വപ്നങ്ങളുണ്ടാകും; വിജയ് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും'

കിഫ്ബിയെ നയിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍, ഏറ്റവുമധികം പദ്ധതികള്‍ കണ്ണൂരില്‍: അടിമുടി മാറ്റണമെന്ന് ധവളപത്രം

മൂന്നാറിൽ വീണ്ടും 'പടയപ്പ'യുടെ അക്രമണം; നല്ലതണ്ണി എസ്റ്റേറ്റിലിറങ്ങി കാർ തകർത്തു

PSC: അസിസ്റ്റന്റ് മാനേജർ ഒഴിവ്; ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ ജോലി നേടാം

SCROLL FOR NEXT