Entertainment

മരക്കാര്‍ക്ക് സര്‍പ്രൈസ് കൊടുത്ത് തല; മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ അജിത്ത്; ചിത്രങ്ങള്‍ കാണാം

അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് റാമോജി സിറ്റിയില്‍ തന്നെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ടിങ് നടക്കുന്നത്. മരക്കാരുടെ ലൊക്കേഷനിലേക്ക് സര്‍പ്രൈസ് വിസിറ്റ് നടത്തി താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും ഞെട്ടിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം തല അജിത്ത്. അപ്രതീക്ഷിതമായി സെറ്റില്‍ എത്തിയ അജിത്തിനെ കണ്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പടെയുള്ളവര്‍ ഞെട്ടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് തലയുടെ സര്‍പ്രൈസ് വിസിറ്റിന്റെ ചിത്രങ്ങള്‍. 

അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് റാമോജി സിറ്റിയില്‍ തന്നെയാണ്. തന്റെ ഷൂട്ടിന് ഇടവേളയിലാണ് മരക്കാരുടെ സെറ്റിലേക്ക് അജിത്ത് എത്തിയത്. അമിതാഭ് ബച്ചന്‍ അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ഇപ്പോള്‍ അജിത്ത് അഭിനയിക്കുന്നത്. 

മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. ഇവരെ കൂടാതെ മധു സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT