Entertainment

'മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തം പോലെ നോക്കാന്‍ യഥാര്‍ത്ഥ പുരുഷനേ കഴിയൂ'; ട്രോളന്മാരുടെ വായടപ്പിച്ച് രാധികയുടെ മകള്‍

'എന്റെ അച്ഛന്‍ തന്നെയാണദ്ദേഹം. മറിച്ച് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാനൊരു ഭാരമായിരുന്നില്ല. എന്നെ ഒരു ബോണസായി തന്നെ കണക്കാക്കി'

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച സിനിമ താരങ്ങളായ രാധികയുടേയും ശരത്കുമാറിനേയും കുറിച്ചായിരുന്നു. ചെറിയ കുട്ടിയെ മടിയില്‍ ഇരുത്തിയുള്ള ഇരുവരുടേയും ഫോട്ടോയാണ് വലിയ ട്രോള്‍ ഏറ്റുവാങ്ങിയത്. രാധികയ്ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകള്‍ റയാന്റെ കുഞ്ഞിനെ ശരത്കുമാറിന്റെ മടിയില്‍ കണ്ടതാണ് ഒരു വിഭാഗത്തിന് മോശമായി തോന്നിയത്. ഇവര്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റയാന്‍. ചെറുപ്പം മുതല്‍ തന്റെ ജീവിതത്തില്‍ നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ചും രാധികയേയും ശരത്കുമാറിനേയും കുറിച്ചാണ് റയാന്‍ മനസു തുറന്നത്. 

'സാധാരണ ഇത്തരം ട്രോളുകളെ രണ്ടാമത് നോക്കാറില്ല. ഇത്തരത്തിലുള്ളത് എനിക്ക് ഒരുപാട് കിട്ടാറുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ഈ വൃത്തികേടുകള്‍ ഞാന്‍ കേള്‍ക്കുകയാണ്. എന്റെ വിവാഹത്തിനും കുഞ്ഞുണ്ടായപ്പോഴുമെല്ലാം. ഇനിയെങ്കിലും ഇതില്‍ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹിക്കുകയാണ്. അതിനാല്‍ കാര്യങ്ങള്‍ക്കു കൃത്യത വരുത്തട്ടെ. തന്റെ ചെറിയ കുട്ടിയുമായി വിവാഹ ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ നല്ല ധൈര്യവും ആത്മവിശ്വാസവും വേണം. എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്. 

ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തില്‍ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച നിലയില്‍ തന്നെയെത്തി. എല്ലാം തനിച്ച്.. അതിനേക്കാളുപരി, മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹം നല്‍കാന്‍ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ. എന്റെ അച്ഛന്‍ തന്നെയാണദ്ദേഹം. മറിച്ച് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാനൊരു ഭാരമായിരുന്നില്ല. എന്നെ ഒരു ബോണസായി തന്നെ കണക്കാക്കി, അതും ഒരു കരുത്തുറ്റ പുരുഷനെ കഴിയൂ. ഡി എന്‍ എയിലോ രക്തബന്ധത്തിലോ അല്ല, സ്‌നേഹമുണ്ടോ എന്നതിനു മാത്രമാണ് പ്രസക്തി. നമ്മള്‍ സന്തുഷ്ടയാണോ എന്നു നോക്കി നമ്മെ സ്വന്തമായിക്കരുതി സ്‌നേഹിക്കുന്ന ഒരാള്‍ മതി.. നമുക്ക് ജീവിതത്തില്‍ സന്തോഷിക്കാന്‍.. ഞങ്ങളുടേത് മിശ്ര കുടുംബമാണെങ്കിലും എല്ലാവരും ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.' സോഷ്യല്‍ മീഡിയയില്‍ റയാന്‍ കുറിച്ചു. വിദ്വേഷത്തിന് പകരം സ്‌നേഹം പ്രചരിപ്പിക്കാന്‍ ട്രോളന്മാരോട് ആവശ്യപ്പെട്ടുകൊണ്ടാണ് റയാന്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

ശരത് കുമാറിന്റെ രണ്ടാം ഭാര്യയാണ് രാധിക. ആദ്യ ഭാര്യ ഛായയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് രാധികയെ വിവാഹം കഴിക്കുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധങ്ങളില്‍ രാധികയ്ക്ക് രണ്ട് കുട്ടികളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT