Entertainment

മലയാളം കാത്തിരുന്ന ആ ഐറ്റം ഡാന്‍സ് യൂട്യൂബില്‍; കണ്ട് തീര്‍ത്തത് ലക്ഷങ്ങള്‍

റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഗാനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. 

Author : സമകാലിക മലയാളം ഡെസ്ക്

കായംകുളം കൊച്ചുണ്ണിയിലെ പ്രേക്ഷകരെ ഹരംകൊള്ളിച്ച ആ ഐറ്റം ഡാന്‍സിന്റെ വീഡിയോ യൂട്യൂബിലെത്തി. ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ കണ്ടത് ലക്ഷക്കണക്കിനാളുകാളാണ്. സിനിമ പുറത്തിറങ്ങി 100 കോടി ക്ലബില്‍ കടന്നതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ യൂ ട്യൂബിലിട്ടത്. 

സിനിമ കണ്ടു പുറത്തിറങ്ങിയവരില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയയില്‍ ആദ്യം അന്വേഷിച്ചത് ഈ പാട്ടിന്റെ വിഡിയോ ആണ്. നിരാശയായിരുന്നു ഫലം ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ അല്ലാതെ വിഡിയോ എത്തിയിരുന്നില്ല. നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഗാനം യൂട്യൂബില്‍ എത്തിയത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഗാനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഏതാനും ദിവസങ്ങള്‍ക്കകം ഗാനം കണ്ടത് എട്ടുലക്ഷത്തോളം പേര്‍. 

പുഷ്പവതിയാണു ഗാനം ആലപിച്ചിരിക്കുന്നത്. ഷോബിന്‍ കൊന്നങ്ങാട്ടിന്റെതാണു വരികള്‍. ഗോപി സുന്ദറിന്റെ സംഗീതം. വ്യത്യസ്തമായ ആലാപന ശൈലി നോറയുടെ നൃത്തത്തിനു മാറ്റുകൂട്ടുന്നുണ്ട്. ബെല്ലി ഡാന്‍സിലൂടെ ആരാധക മനം കവരുന്ന താരമാണ് നോറ ഫത്തേഹി. ദില്‍ബര്‍ ദില്‍ബര്‍ എന്ന ഗാനത്തിലെ നോറയുടെ ബെല്ലി ഡാന്‍സ് ഏറെ ശ്രദ്ധനേടിയിരുന്നു. കായംകുളം കൊച്ചുണ്ണി പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ ചിത്രത്തിലെ നോറയുടെ ഐറ്റം ഡാന്‍സ് ഏറെ ചര്‍ച്ചയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

ഇന്നും തീവ്രമഴ, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചൈനയുടെ 'പേരുമാറ്റ'ത്തിന് മറുപടി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ

ചൈനയുടെ 'പേരുമാറ്റ'ത്തിന് മറുപടി; അരുണാചലിലെ 27 തന്ത്രപ്രധാന സ്ഥലങ്ങള്‍ ഭൂപടത്തില്‍ രേഖപ്പെടുത്തി ഇന്ത്യ

യാഥാസ്ഥിതികതയുടെ തടവറയിൽ നിന്ന് തന്ത്രത്തെ മോചിപ്പിച്ച താന്ത്രികാചാര്യൻ; വഴിമാറിയ ചിന്തകളുമായി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്