Entertainment

മോഹന്‍ലാലിനെ ഡി-ലിറ്റ് നല്‍കി ആദരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ഫേയ്‌സ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് താരം

അഭിനയത്തിലെ സമഗ്ര സംഭാവനയ്ക്കാണ് താരരാജാവിന് ഡി-ലിറ്റ് ബിരുദം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ഡി-ലിറ്റ് നല്‍കി ആദരിച്ച് കാലിക്കറ്റ് സര്‍വകലാശാല. അഭിനയത്തിലെ സമഗ്ര സംഭാവനയ്ക്കാണ് താരരാജാവിന് ഡി-ലിറ്റ് ബിരുദം നല്‍കിയത്. ബിരുദം സ്വീകരിച്ച് സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു.  

സര്‍വകലാശാലയുടെ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും ഡി-ലിറ്റ് ആദരവോടെ സ്വീകരിക്കുന്നതായും  ഫേയ്‌സ്ബുക് പോസ്റ്റിലൂടെ മോഹന്‍ലാല്‍ പറഞ്ഞു. ഇത് ആദ്യമായല്ല താരത്തിന് ഡി ലിറ്റ് ബിരുദം നേടുന്നത്. ഇന്ന് നടന്ന ചടങ്ങിലാണ് ബിരുദം നല്‍കിയത്. ഇതിന് മുന്‍പ് കാലടി ശ്രീ ശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി മോഹന്‍ലാലിന് ഡി- ലിറ്റ് നല്‍കിയിരുന്നു. വിവിധ മേഖലകളില്‍ മികച്ച സംഭാവന നേടിയവര്‍ക്കാണ് ഡോക്റ്റര്‍ ഓഫ് ലെറ്റേഴ്‌സ് എന്ന ബിരുദം നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് ഭരിക്കുന്നയിടത്തും ചോദ്യപേപ്പര്‍ ചോര്‍ന്നില്ലേ, എന്തിനാണ് സെലക്ടീവ് ആകുന്നത്?'; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രം

Today's Rashi Phalam July 23 |പുതിയ ചുമതലകൾ ലഭിക്കും,വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗം കണ്ടെത്തും

വാഹനത്തിന് മൈലേജ് കൂട്ടണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

സ്ത്രീകള്‍ക്ക് രാത്രിയില്‍ സുരക്ഷിത യാത്ര; പ്രിയദര്‍ശിനിക്ക് പിന്നാലെ 'പിങ്ക് ബസ്', നാളെ മുതല്‍ നിരത്തുകളില്‍