Entertainment

മാലാ പാർവതിയുടെ മകൻ അശ്ലീല സന്ദേശമയച്ചെന്ന ആരോപണവുമായി ട്രാൻസ്ജെന്റർ മേക്കപ്പ് ആർട്ടിസ്റ്റ്; മറുപടിയുമായി താരം

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന മാലാ പാർവതി മകനെ നന്നായി വളർത്താൻ മറന്നുപോയി എന്നാണ് കുറിപ്പിൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ടി മാലാ പാർവതിയുടെ മകൻ അനന്ത കൃഷ്ണനെതിരെ ​ഗുരുതര ആരോപണവുമായി ട്രാൻസ്ജെന്റർ മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. അനന്ത കൃഷ്ണൻ ഫേയ്സ്ബുക്കിലൂടെ തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നാണ് സീനയുടെ ആരോപണം. മെസേജിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് സീമ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന മാലാ പാർവതി മകനെ നന്നായി വളർത്താൻ മറന്നുപോയി എന്നാണ് കുറിപ്പിൽ പറയുന്നത്.

2017 മുതൽ അനന്ത കൃഷ്ണൻ തനിക്ക് മെസേജുകൾ അയക്കുന്നുണ്ടെന്നും ഇതിലൂടെ താനും തന്റെ ജെന്ററും വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് സീമ പറയുന്നത്. ഇതിന്റെ പേരിൽ മാല പാർവതി വിളിച്ച് മാപ്പു പറഞ്ഞു. എന്നാൽ നിങ്ങളല്ല മകനാണ് മാപ്പ് പറയേണ്ടിയിരുന്നത്. എന്നാൽ ഇത് മാപ്പിൽ ഒതുങ്ങില്ലെന്നും ഒരു വ്യക്തിയുടെ അഭിമാനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും അവർ കുറിച്ചു. താൻ ഒരു ട്രാൻസ് വുമൺ ആണ് എനിക്കും ഉണ്ട് അഭിമാനം തന്റെ ലൈംഗികത ചോദ്യം ചെയ്യാൻ മാത്രം ആരെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.

അമ്മ സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടുമ്പോൾ മകൻ സ്ത്രീകളുടെ നഗ്നത കാണാനായി പോരാടുകയാണെന്നും അവർ കുറിച്ചു. സംഭവത്തെ നിയമപരമായി നേരിടാനാണ് സീനയുടെ തീരുമാനം. അതിനിടെ പ്രതികരണവുമായി മാലാ പാർവതി രം​ഗത്തെത്തി. സീമയെ വിളിച്ച് മാപ്പു പറയുകയും നിയമപരമായി നേരിടാൻ ആവശ്യപ്പെടുകയും ചെയ്തു. സീമയെ വിളിച്ചതിന് പിന്നാലെ പൊലീസിൽ അറിയിക്കുകയും ചെയ്തു എന്നും ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ മാലാ പാർവതി പറഞ്ഞത്. എന്നാൽ നഷ്ടപരിഹാരം കിട്ടിയാൽ മാത്രമേ പ്രശ്നം തീരാൻ സാധ്യതയൊള്ളൂവെന്ന് സീമയുടെ സുഹൃത്ത് പറഞ്ഞതിന് ശേഷം താൻ പ്രതികരിച്ചിട്ടില്ലെന്നും താരം കുറിച്ചിട്ടുണ്ട്. തന്റെ മകൻ 27 വയസുള്ള സ്വതന്ത്ര്യ വ്യക്തിയാണെന്നും ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻ്റെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കുമെന്നുമാണ് പാർവതി പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT