Entertainment

'മിന്നൽ കൈവള ചാര്‍ത്തി, മഴവില്ലൂഞ്ഞാലാടി...', കിടിലൻ നൃത്തവുമായി ​ഗ്രേസ് ആന്റണി; ഏറ്റെടുത്ത് ആരാധകർ, വിഡിയോ 

'ഒരു ഹലാൽ ലവ് സ്റ്റോറി' എന്ന ചിത്രത്തിലാണ് ഗ്രേസ് നായികയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

2019ൽ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നായ കുമ്പളങ്ങി നൈറ്റ്സിൽ ശ്രദ്ധേയ വേഷത്തിലെത്തി പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് ​ഗ്രേസ് ആന്റണി. തമാശ, പ്രതി പൂവൻകോഴി എന്നീ ചിത്രങ്ങളിലും ​ഗ്രേസ് മികച്ച പ്രകടനംതന്നെ കാഴ്ചവച്ചു. ഇപ്പോഴിതാ നടി നായികയായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കറിയ മുഹമ്മദ് ഒരുക്കുന്ന 'ഒരു ഹലാൽ ലവ് സ്റ്റോറി' എന്ന ചിത്രത്തിലാണ് ഗ്രേസ് നായികയാകുന്നത്. 

ഇതിനിടയിൽ ​ഗ്രേസിന്റെ തകർപ്പൻ നൃത്തമാണ് സോഷൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അവാർഡ് നിശയിലോ സിനിമയിലോ ചെയ്ത നൃത്തമല്ല മറിച്ച് സുഹൃത്തുക്കളുമായി ചേർന്നുള്ള പ്രാക്ടീസിനിടെ പകർത്തിയ വിഡിയോയാണ് ഇപ്പോൾ ശ്ര​​ദ്ധനേടുന്നത്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണൻസിലെ ബേബി ശ്യാമിലി പാടിയഭിനയിച്ച 'മിന്നൽ കൈവള ചാര്‍ത്തി, മഴവില്ലൂഞ്ഞാലാടി...' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ​ഗ്രേസ് ചുവടുവച്ചിരിക്കുന്നത്.  

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈദ് കുക്കുവും താരത്തിനൊപ്പമുണ്ട്. നൃത്തവിഡിയോ ​ഗ്രേസ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി