Entertainment

മുംബൈ തെരുവിൽ ഷാരുഖ് തുണിയുരിയുന്നത് കാണാനാണ് എനിക്കിഷ്ടം; ഫാത്തിമ സന ഷെയ്ഖ്

ഷാരുഖിനൊപ്പം ചെയ്യാൻ ആ​ഗ്രഹിക്കുന്ന ഏറ്റവും മനോഹരമായ രം​ഗത്തെക്കുറിച്ചും താരം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മിർഖാൻ ചിത്രം ദം​ഗലിലൂടെ ശ്രദ്ധേയയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. ഇപ്പോൾ ബോളിവുഡ് ലോകത്ത് ചർച്ചയാകുന്നത് ഷാരുഖ് ഖാനെക്കുറിച്ച് താരം പറഞ്ഞ കാര്യമാണ്. ഫാത്തിമയുടെ ഇഷ്ട നടനാണ് ഷാരുഖ്. എന്നാൽ മുംബൈ തെരുവിൽ വെച്ച് സൂപ്പർതാരം വസ്ത്രമുരിയുന്നത് കാണാനാണ് എനിക്ക് ഇഷ്ടം എന്നായിരുന്നു ഫാത്തിമയുടെ പ്രതികരണം. 

ഷാരുഖിനൊപ്പം ചെയ്യാൻ ആ​ഗ്രഹിക്കുന്ന ഏറ്റവും മനോഹരമായ രം​ഗത്തെക്കുറിച്ചും താരം പറഞ്ഞു. ഈഫൽ ടവറിന്റെ മുകളിൽ ഒരാൾ തന്റെ ഭാര്യയെ 'പ്രപ്പോസ്' ചെയ്യുന്ന രം​ഗത്തിൽ ഷാരുഖ് ഖാനും താനുമാണെങ്കിൽ ഏറ്റവും മികച്ചതായിരിക്കുമെന്നും ഫാത്തിമ വ്യക്തമാക്കി. ഷാരൂഖ് ഖാനൊപ്പം പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ഫാത്തിമയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് താരത്തിന്റെ വാക്കുകൾ ചർച്ചയാവുന്നത്. 

ദം​ഗലിൽ അമീർ ഖാന്റെ മകൾ ഗീത ഫോ​ഗട്ടായാണ് ഫാത്തിമ എത്തിയത്. ചിത്രത്തിൽ സാന്യ സാന്യ മൽഹോത്രയാണ് സഹോദരിയായി എത്തിയത്. ഫാത്തിമയും സാന്യയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ചും താരം പ്രതികരിച്ചു. തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും അവർ ഏറ്റവും മോശം രീതിയിലാണ് ഇതിനെ കണ്ടത് എന്നുമായിരുന്നു ഫാത്തിമ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

'നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു'; നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 31

15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി അണുബാധ വര്‍ധിക്കുന്നു; ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

SCROLL FOR NEXT