Entertainment

മുണ്ടു മടക്കിക്കുത്തി ഹണിറോസ്; റൗഡി ബേബിയെന്ന് ആരാധകർ; ചിത്രം വൈറൽ

താരത്തിന്റെ പുത്തൻ ലുക്ക് ആരാധകരുടെ മനസു കീഴടക്കിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. മോഡേൺ വേഷത്തിലും നാടൻ ലുക്കിലും എത്തി താരം ആരാധകരുടെ കയ്യടി നേടാറുണ്ട്. ഓണം പ്രമാണിച്ച് വ്യത്യസ്ത വേഷത്തിലെത്തി അമ്പരപ്പിക്കുകയാണ് താരം. ലുങ്കിയും ടീഷർട്ടും അണിഞ്ഞാണ് താരം എത്തുന്നത്. 

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഹണി റോസ് ചിത്രം പങ്കുവെച്ചത്. മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കൂളിങ് ​ഗ്ലാസും വെച്ച് വൻ സ്റ്റൈലിലാണ് താരത്തിന്റെ നിൽപ്പ്. ലുങ്കി ഇഷ്ടം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുത്തൻ ലുക്ക് ആരാധകരുടെ മനസു കീഴടക്കിയിരിക്കുകയാണ്. റൗഡി ബേബി എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ വ്യത്യസ്ത ഡിസൈനിലുള്ള ലുങ്കി പരീക്ഷിക്കാനും അവർ ആവശ്യപ്പെടുന്നുണ്ട്. 

മോഹൻലാലിന്റെ നായികയായി  ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ സിനിമകളിലാണ്ഹണി റോസിനെ അവസാനമായി കണ്ടത്. കഴിഞ്ഞ വർഷം തന്‍റെ പേരിൽ തന്നെ രാമച്ചം ബ്രാൻഡുകളും ഹണി പുറത്തിറക്കി ബിസിനസ് രംഗത്തേക്ക് ചുവടുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

'തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തല്‍ മാത്രമല്ല, തിരുത്തലില്‍ പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ട്'

ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്‌ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

അശ്വന്ത് കോക്ക് അറസ്റ്റില്‍