Entertainment

'മുത്തയ്യയുടെ വഴിയേ ഉണ്ണിയും, ആ ജീവിതം എന്നന്നേക്കുമായ് ഏറ്റെടുത്ത് മമ്മൂട്ടി'

രണ്ട് സിനിമകളാണ് ഉണ്ണി നിർമാണവും സംവിധാനവും ചെയ്തത്. ആദ്യ ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നടൻ. എന്നാൽ രണ്ട് സിനിമകളും പരാജയമായി

സമകാലിക മലയാളം ഡെസ്ക്

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നടൻ മമ്മൂട്ടി എപ്പോഴും മുൻപന്തിയിലാണ്. പലപ്പോഴും ആരും അറിയാതെയാണ് മമ്മൂട്ടി സഹായം എത്തിക്കുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സംവിധായകൻ ആലപ്പി അഷ്റഫ് മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പാണ്. ആലപ്പി അഷറഫിന്റെ സുഹൃത്തായ ഉണ്ണിയുടെ ജീവിതം സിനിമ മാറ്റിമറിക്കുകയായിരുന്നു. രണ്ട് സിനിമകളാണ് ഉണ്ണി നിർമാണവും സംവിധാനവും ചെയ്തത്. ആദ്യ ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നടൻ. എന്നാൽ രണ്ട് സിനിമകളും പരാജയമായി. സമ്പാദ്യവും ബന്ധങ്ങളുമെല്ലാം നഷ്ടപ്പെട്ട ഉണ്ണിയുടെ ജീവിതം തന്നെ മമ്മൂട്ടി ഏറ്റെടുത്തെന്നാണ് കുറിപ്പിൽ പറയുന്നത്.  പണ്ട് പ്രേംനസീർ മുത്തയ്യ എന്ന നടന്റെ ജീവിതം ഏറ്റെടുത്തതുപോലെയാണ് ഇതെന്നാണ് അഷ്റഫ് കുറിക്കുന്നത്. മമ്മൂട്ടിയുടെ വിവാഹവാർഷികവുമായി ബന്ധപ്പെട്ടാണ് താരവുമായുള്ള മനോഹരമായ ഓർമ പങ്കുവെച്ചത്. 

ആലപ്പി അഷ്റഫിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

മലയാളത്തിലും തമിഴിലും ഒരു കാലത്ത് തിളങ്ങി നിന്ന ഒരു നടൻ നമുക്കുണ്ടായിരുന്നു.. " മുത്തയ്യ ". അഭിനേതാവ്‌, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന കലാകാരൻ... അത്യുന്നതങ്ങളിൽ നിന്നും സിനിമയുടെ തകർച്ചയുടെ ചുഴിയിൽപ്പെട്ട് അദ്ദേഹം കാലിടറി വീണപ്പോൾ, ജീവിതം മുന്നോട്ട് നീക്കാൻ മാർഗ്ഗമില്ലാതെ വന്നപ്പോൾ... താൻ അഭിനയിച്ച കൃഷ്ണകുചേലൻ എന്ന സിനിമയിലെ കുചേലന്റെ അവസ്ഥ തന്റെ സ്വന്തം ജീവിതത്തിൽ പകർന്നാടിയപ്പോൾ ,ആ ജീവിതം മൊത്തം എറ്റെടുത്ത് കണ്ണീർ തുടച്ച് സ്വാന്ത്വനം പകരാൻ എത്തിയത് അതേ ചിത്രത്തിലെ സാക്ഷാൽ ശ്രികൃഷ്ണൻ. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്നേഹി പ്രേംനസീർ. നസീർ സാർ മരിച്ച ശേഷവും അദ്ദേഹം എറ്റെടുത്ത എല്ലാ സാമ്പത്തിക സഹായവും കൃത്യമായ് മകൻ ഷാനവാസ് നിർവഹിച്ചിരുന്നു. മുത്തയ്യ സാർ മരിക്കുന്നത് വരെ ആ സഹായം മുടങ്ങിയിട്ടില്ലായിരുന്നു.

ഉണ്ണി ആറൻമുള എനിക്ക് എന്നും പ്രിയപ്പെട്ട സുഹൃത്താണ്. ഉണ്ണിയെ ഞാൻ ആദ്യം കാണുമ്പോൾ മിലിട്ടറിയിലെ ഓഡിറ്റിങ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ആ എംഎ ക്കാരൻ.മുറിയുടെ വാതിൽക്കൽ കാവൽക്കാരനുള്ള ഉദ്യോഗസ്ഥൻ.

ഉയർന്ന ശമ്പളം, നാട്ടിൽ ധാരാളം ഭൂസ്വത്ത് വീട് ,വിവാഹത്തിന് വേണ്ടി കാത്തിരിക്കുമ്പോഴുള്ള സന്തോഷ പ്രദമായ ജീവിതം... ഉണ്ണിയുടെ ജീവതം കൊതിയോടെ നോക്കി കണ്ടിട്ടുണ്ട് ഞാനും.മദിരാശിയിലെ സിനിമാക്കാരുടെ പ്രധാന താവളമായിരുന്നു ആർകെ ലോഡ്ജ് എന്ന മാസവാടക സങ്കേതം. ഉണ്ണിയും ഞാനും അവിടെത്തെഅന്തേവാസികളായിരുന്നു.

ആർകെ ലോഡ്ജിലെ താമസം ഉണ്ണിയുടെ ജീവിത്തെ ആകെ മാറ്റിമറിച്ചു. സിനിമ തലയ്ക്ക് പിടിച്ച് , സിനിമക്കാരുമായ് കുട്ടുകുടൽഹരമായ്, പലരുടെയും ഒപ്പം ചേർന്നു. ഒടുവിൽ ഉണ്ണിയും സിനിമക്കാരനായ് മാറി. സ്വന്തമായ് നിർമാണം, കഥാ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനങ്ങൾ തുടങ്ങി എല്ലാ വിഭാഗവും ഉണ്ണി തന്നെ കൈകാര്യം ചെയ്തു. "എതിർപ്പുകൾ" എന്ന പേരിലായിരുന്നു ആ സിനിമ, മമ്മൂട്ടി രതീഷ് ഉർവ്വശി തുടങ്ങി താരനിര. പടം റിലീസ് കഴിഞ്ഞപ്പോൾ ഭൂസ്വത്തുക്കൾ പലതും പലരുടെ പേരുകളിലേക്ക് മാറ്റി കഴിഞ്ഞു..

അടുത്ത പടമെടുത്തു എല്ലാം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിൽ, ജോലി രാജി വച്ച് രണ്ടും കല്പിച്ച് കച്ചകെട്ടി ഇറങ്ങി. അതാണ് "സ്വർഗ്ഗം" എന്ന സിനിമ.അതോടെ എല്ലാം പൂർത്തിയായ്, വിവാഹ ജീവിതമോഹം ഉൾപ്പടെ എല്ലാം തന്നിൽ നിന്നും അകന്നുപോയി. കുടുബക്കാർ കൂട്ടുകാർ, രക്തബന്ധങ്ങൾ ..എല്ലാം. ശ്രീകുമാരൻ തമ്പി സാറിന്റെ 'ബന്ധുവാര് ശത്രുവാര്...' എന്ന ഗാനത്തെ അന്വർത്ഥമാക്കി.

തമ്പി സാറിന്റെ തന്നെ 'ചിരിക്കുമ്പോൾ കൂടെചിരിക്കാൻ' എന്ന ഗാനം ഉണ്ണിക്ക് വേണ്ടി എഴുതിയതാണോയെന്നു സംശയിച്ചു പോകും. ജീവിതം വഴിമുട്ടിയപ്പോൾ സഹായിക്കാനെത്തിയ മൾട്ടി മില്യൻ സ്നേഹിതൻ അക്കൗണ്ട് നമ്പർ വാങ്ങി പോയിട്ട് പിന്നീട് ഫോൺ എടുക്കാതെ ബ്ലോക്ക് ചെയ്ത കഥ ഉണ്ണി എന്നോട് വേദനയോടെ പറഞ്ഞിട്ടുണ്ട്.

അതേ ... മുത്തയ്യയ്ക്ക് ശേഷം അതേ അവസ്ഥയിലെത്തിയ ഉണ്ണിക്ക് , ജീവിതം വഴിമുട്ടി നില്‍ക്കുമ്പോൾ.. അതാ വരുന്നു ഒരു കൈ... "വരു ഉണ്ണി .. വിഷമിക്കേണ്ട ഞാനുണ്ട്.. "സാന്ത്വനത്തിന്റെ ദൃഢതയുള്ള വാക്കുകൾ.. ആ ജീവിതം എന്നേന്നെക്കുമായ് ഏറ്റെടുക്കുന്നു...സാക്ഷാൽ..." മമ്മൂട്ടി ". തന്റെ ആദ്യ പടത്തിലെ നായകൻ.

ഇന്നു ഉണ്ണി ആറൻമുള അല്ലലില്ലാതെ സുഖമായ് ജീവിക്കുന്നു .. ആകെ ഉള്ള ജോലി ഒന്നാം തിയതി എടിഎം കൗണ്ടർ വരെ പോകണം അത്ര തന്നെ.സിനിമാരംഗത്ത് പലരേയും പലരും സഹായിച്ചിട്ടുണ്ടങ്കിലും , ഒരാളുടെ ജീവിതം തന്നെ ഏറ്റെടുക്കുന്നത് അപൂർവമായ കാഴ്ചയാണ്. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായ് ,യാതൊരു കലർപ്പും കളങ്കവുമില്ലാത്ത മാതൃകകളാണ് പ്രേംനസീറും മമ്മൂട്ടിയും..

ഇന്നു എന്തുകൊണ്ടാണി കുറിപ്പെഴുതുന്നത് എന്നു നിങ്ങൾ സംശയിക്കാം..കാരണമുണ്ട് പ്രിയപ്പെട്ടമമ്മുട്ടിയുടെ വിവാഹാവാർഷിക ദിനമാണ് ഇന്നു ആശംസകളോടെ...

ആലപ്പി അഷറഫ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT