Entertainment

മുറിയിലിരുന്ന് സംസാരിക്കാമെന്ന് സംവിധായകന്‍; വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ അദ്ദേഹം സ്ഥലം വിട്ടു; വിദ്യാബാലന്‍

സിനിമയില്‍ വച്ച് ഒരേയൊരു മോശം അനുഭവമേ തനിക്കുണ്ടായിട്ടുള്ളൂ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ബോളിവുഡ് നായിക വിദ്യ ബാലന്‍.ഇപ്പോഴിതാ, കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍.പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍

നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ നിന്നും തന്നെ അവസാന നിമിഷം പുറത്താക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ വിദ്യ സിനിമയില്‍ വച്ച് ഒരേയൊരു മോശം അനുഭവമേ തനിക്കുണ്ടായിട്ടുള്ളൂവെന്നും പറയുന്നു. പരസ്യ ചിത്രീകരണത്തിനായി പോയപ്പോള്‍ കോഫി ഷോപ്പില്‍ വെച്ച് സംസാരിക്കാമെന്ന് സംവിധായകനോട് വിദ്യ പറഞ്ഞു. എന്നാല്‍, അത് വേണ്ട. തന്റെ മുറിയിലിരുന്ന് സംസാരിക്കാം എന്നായിരുന്നു സംവിധായകന്റെ മറുപടി.

അതോടെയാണ് മുറിയിലേക്ക് പോകാന്‍ വിദ്യ തീരുമാനിക്കുകയായിരുന്നു. അവിടെയെത്തിയതിന് ശേഷം വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ അദ്ദേഹം സ്ഥലം വിട്ടുവെന്നും വിദ്യ വ്യക്തമാക്കി.

നായികയ്ക്ക് ചേര്‍ന്ന രൂപമല്ല തന്റേതെന്ന് പറഞ്ഞ് ഒരു നിര്‍മ്മാതാവ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതായും വിദ്യ പറഞ്ഞു.ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച് എന്നെ നായികയാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും നിര്‍മ്മാതാവ് പറഞ്ഞു.

ആറുമാസത്തോളം കാലം കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നുവെന്നും തന്റെ രൂപം മോശമാണെന്ന തോന്നലുണ്ടായിയെന്നും വിദ്യ പറഞ്ഞു.കരാര്‍ ഉറപ്പിച്ച മലയാള സിനിമയില്‍ നിന്നടക്കം തന്നെ മാറ്റിയെന്നും ആ അനുഭവം ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

വാസുകിയുടെ ജന്മദിനം, കന്നി ആയില്യത്തിന്റെ പ്രാധാന്യമെന്ത്?; അറിയാം ചെയ്യേണ്ട വഴിപാടുകൾ

ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധം: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാർ വേദി ഉപരോധിച്ച് വിദ്യാർഥികൾ

സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്

'വ്യത്യസ്ത ആശയങ്ങളുള്ളവരോട് ശത്രുതയില്ല; അഭിപ്രായ വ്യത്യാസങ്ങൾ പകയല്ല': ഹുസൈൻ മടവൂർ