Entertainment

'മുഴുകുടിയനായ ഭര്‍ത്താവ്, മകള്‍ക്ക് നേരെ ആസിഡ് ആക്രമണം, പട്ടിണി, ചെറുത്തുതോല്‍പ്പിച്ച് അമ്മ' പങ്ക അമ്മയ്ക്ക് സമര്‍പ്പിച്ച് കങ്കണ

അമ്മയായി അഭിനയിക്കാനുള്ള പ്രചോദനം ലഭിച്ചത് സ്വന്തം അമ്മയില്‍ നിന്നാണ് എന്നാണ് കങ്കണ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്. താരത്തിന്റെ പുതിയ ചിത്രം പങ്ക റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ കബഡി കളിക്കാരിയായാണ് താരം എത്തുന്നത്. അമ്മയായതിന് ശേഷം തിരിച്ച് മത്സര രംഗത്തേക്ക് എത്താനുള്ള അവളുടെ കഷ്ടപ്പാടുകളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അമ്മയായി അഭിനയിക്കാനുള്ള പ്രചോദനം ലഭിച്ചത് സ്വന്തം അമ്മയില്‍ നിന്നാണ് എന്നാണ് കങ്കണ പറയുന്നത്. പങ്കയിലെ തന്റെ കഥാപാത്രത്തെ അമ്മയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് താരം. കങ്കണയ്ക്കുവേണ്ടി താരത്തിന്റെ സഹോദരി രംഗോലിയാണ് ഇത് പങ്കുവെച്ചത്. അമ്മയ്്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് കുറിപ്പ്.

മുഴുകുടിയനായ അച്ഛനേയും പട്ടിണയേയുമെല്ലാം അമ്മ ചെറുത്തു തോല്‍പ്പിച്ചെന്നും നല്ലതുമാത്രമാണ് അമ്മ തങ്ങള്‍ക്ക് കാണിച്ചുതന്നത് എന്നുമാണ് കങ്കണ പറയുന്നത്. അമ്മയുടെ വികാരങ്ങളും പ്രശ്‌നങ്ങളുമെല്ലാം വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നിനക്ക് എങ്ങനെ സാധിച്ചു എന്നുഞാന്‍ കങ്കണയോട് ചോദിച്ചു. ഒരു അമ്മയെ മനസിലാക്കാന്‍ അമ്മയാവണം എന്നില്ല. ഒരു കുട്ടിയായാലും മതി. പങ്കയിലെ കഥാപാത്രത്തെ അവള്‍ ഞങ്ങളുടെ അമ്മ ആശ റണാവത്തിനാണ് സമര്‍പ്പിക്കുന്നത്' രംഗോലി കുറിച്ചു. 

അച്ഛന്‍ കുടിക്കുന്നതുകൊണ്ട് അമ്മ വളരെ അധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അതിനിടെ മകള്‍ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായി. മറ്റൊരു മകള്‍ രൂക്ഷമായ ആക്രമങ്ങള്‍ക്കും പരിഹാസത്തിനും ഇരയായി. കുടുംബത്തിനിടയില്‍ നിന്ന് സ്വത്തു തര്‍ക്കവും നേരിടേണ്ടിവന്നു. അതിനിടെ പട്ടിണിയുടെ ദിനങ്ങള്‍. ഇതൊക്കെയായിരുന്നു ഞങ്ങളുടെ അമ്മയുടെ ജീവിതം. എന്നിരുന്നാലും അമ്മ നല്ലത് മാത്രമേ ഞങ്ങള്‍ക്ക് കാണിച്ചു തന്നിട്ടുള്ളൂ.' രംഗോലി കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു