Entertainment

''മൂണ്‍ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ'': അമ്പിളിയിലെ പാട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിട്ട് ദുല്‍ഖര്‍

നൃത്തത്തിന്റെ വിവിധ പതിപ്പുകള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.

Author : സമകാലിക മലയാളം ഡെസ്ക്

സൗബിന്‍ ഷാഹിര്‍ പ്രധാനവേഷത്തിലെത്തി ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. 'ഞാന്‍ ജാക്‌സനല്ലടാ' എന്ന പാട്ടു പാടി നൃത്തം ചവിട്ടുന്ന സൗബിന്‍ ഷാഹിറിന്റെ വീഡിയോ യൂട്യൂബില്‍ ലക്ഷക്കണക്കിനാളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.  

നൃത്തത്തിന്റെ വിവിധ പതിപ്പുകള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. ഈ പാട്ടിന്റെ ലിറിക് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ഇതും ആരാധകര്‍ ഏറ്റെടുക്കുന്ന മട്ടാണ്. 

പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. 

ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.

ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT