Entertainment

'മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, ഉള്ളി കഴിക്കരുത്, എന്നും ഷേവ് ചെയ്യണം'; വരനെ തേടി നടിയുടെ പോസ്റ്റ്

തന്റെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലൂടെ വരനെ തേടി ബോളിവുഡ് നടി ആദാ ശര്‍മ. പക്ഷേ അത്ര എളുപ്പമല്ല ആദയുടെ ഭര്‍ത്താവാകാന്‍. അതിന് ചില നിബന്ധനകളൊക്കെയുണ്ട്. തന്റെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഉള്ളി കഴിക്കരുതെന്നും മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ച മുഖത്തോടെ തനിക്ക് വിളമ്പിത്തരണം എന്നുള്‍പ്പടെ നിരവധി നിബന്ധനങ്ങളാണുള്ളത്. ജാതിയും മതവും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണവുമൊന്നും താരത്തിന് പ്രശ്‌നമല്ല. പക്ഷേ മദ്യപിക്കുകയോ മാംസ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. ദിവസവും ഷേവ് ചെയ്യുകയും വേണം. 

ആവശ്യമുണ്ട്; വരന്‍ ഉള്ളികഴിക്കാന്‍ പാടില്ല. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം, നീന്താനുള്ള കഴിവ്  അതിലൊന്നും എനിക്ക് നിര്‍ബന്ധമില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. വീടിനുള്ളില്‍ ജീന്‍സ് ധരിക്കാം. എന്നാല്‍ പുറത്ത് പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും. എന്നാല്‍ വീടിനുള്ളിലോ വീട്ടുവളപ്പിലോ മദ്യപിക്കുകയോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം.' ആദാ കുറിച്ചു. എന്നാല്‍ അതിന് പിന്നാലെയാണ് നടിയുടെ കളി പുറത്തുവന്നത്. 2014 ഓഗസ്റ്റ് വരെ അപേക്ഷിക്കാന്‍ പറ്റുകയൊള്ളൂ എന്നാണ് എഴുതിയിരിക്കുന്നത്. 

തമാശയ്ക്കിട്ട പോസ്റ്റാണെങ്കിലും ആരാധകര്‍ കാര്യമായിട്ടാണ് എടുത്തിരിക്കുന്നത്. താരത്തിനെ വിവാഹം കഴിക്കാന്‍ എന്തിനും തയാറാണെന്നാണ് ചിലരുടെ കമന്റ്. ഞാന്‍ 2014 ലാണ് ഇപ്പോള്‍ ജീവിക്കുന്നത് എന്നാണ് ചില വിരുതന്മാര്‍ പറയുന്നത്. തനിക്കും അങ്ങനെയുള്ള ഭര്‍ത്താവിനെയാണ് വേണ്ടതെന്നും താങ്കള്‍ തള്ളുന്ന അപേക്ഷകരെ എനിക്ക് തരണമെന്നുമാണ് ഒരു ആരാധിക നല്‍കിയിരിക്കുന്ന കമന്റ്. 

തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന ആദാ ശര്‍മ്മ ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമാണ്. വിദ്യുത് ജാംവാല്‍ പ്രധാനവേഷത്തിലെത്തുന്ന കമാന്‍ഡോ 3 യാണ് ആദയുടെ പുതിയ ചിത്രം. പ്രഭുദേവ പ്രധാനവേഷത്തിലെത്തിയ ചാര്‍ലി ചാപ്ലിന്‍, സിമ്പുവിന്റെ ഇതു നമ്മ ആളു തുടങ്ങിയ ചിത്രങ്ങളില്‍ ആദാ അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT