Entertainment

മേരിക്കുട്ടിയാവാന്‍ കാത് കുത്തി ജയസൂര്യ: വീഡിയോ കാണാം

കാത് കുത്തുന്ന വീഡിയോ ജയസൂര്യ തന്നെയാണ് പുറത്ത് വിട്ടത്. 

Author : സമകാലിക മലയാളം ഡെസ്ക്

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി സ്വന്തം ശരീരം തന്നെ മറക്കുന്ന താരമാണ് ജയസൂര്യ. ഇപ്പോള്‍ തന്റെ പുതിയ ചിത്രം 'ഞാന്‍ മേരിക്കുട്ടി'ക്ക് വേണ്ടി കാത് കുത്തിയിരിക്കുകയാണ് ജയസൂര്യ. കാത് കുത്തുന്ന വീഡിയോ ജയസൂര്യ തന്നെയാണ് പുറത്ത് വിട്ടത്. 

ഒട്ടിച്ചു വയ്ക്കുന്ന തരം കമ്മലുകള്‍ ഉപയോഗിച്ചു നോക്കിയെങ്കിലും തൃപ്തി തോന്നാത്തതിനാലാണ് കാതുകുത്താന്‍ തീരുമാനിച്ചതെന്ന് ജയസൂര്യ പറഞ്ഞു.

'കാതു കുത്തുന്നവരുടെ ശ്രദ്ധക്ക്, വലിയ വേദനയുള്ള കാര്യമൊന്നുമല്ല. ഒരാന കുത്തുന്ന വേദനയേ ഉള്ളൂ', 'കഥാപാത്രത്തിന്റെ വേദന മനസിലാക്കാന്‍ സംവിധായകനും കാതു കുത്താവുന്നതാണ്' വേദനയ്ക്കിടയിലും ജയസൂര്യയുടെ കമന്റ്.

പുണ്യാളന്‍ അഗര്‍ബത്തീസ്, സു.സു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇതിനു മുമ്പ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ച ചിത്രങ്ങള്‍. ഇരുവരുടെയും വിതരണക്കമ്പനിയായ പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ് നിര്‍മ്മാണം.

മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിത യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!