Entertainment

മൊബൈല്‍ മോഷ്ടിച്ച്, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; റാണ ദഗ്ഗുബട്ടിയുടെ അനിയനെ ഭീഷണിപ്പെടുത്തിയവര്‍ അറസ്റ്റില്‍ 

അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ശ്രീ റെഡ്ഡി പുറത്തുവിട്ടതിന് പിന്നാലെയാണ് ഭീഷണിയുമായി യുവാക്കള്‍ അഭിറാമിനെ സമീപിച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബട്ടിയുടെ അനിയന്‍ അഭിറാം ദഗ്ഗുബട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. അഭിറാമിന്റെ ഫോണ്‍ മോഷ്ടിച്ച് അതിലെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഭിറാമിന്റെ അച്ഛനും തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാതാവുമായ സുരേഷ് ബാബു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് നാല് പേര്‍ പിടിയിലായത്. 

തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരേ നടി ശ്രീ റെഡ്ഡി രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായിരുന്നു. നിരവധി പേര്‍ക്കെതിരേ ആരോപണം ഉന്നയിച്ച നടി അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി യുവാക്കള്‍ അഭിറാമിനെ സമീപിച്ചത്. 

ജൂബിലി ഹിന്‍സ് റസ്‌റ്റോറന്റില്‍ വച്ച് അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. പിടിയിലായവര്‍ ഇത് മോഷ്ടിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ശ്രീറെഡ്ഡി ചിത്രങ്ങള്‍ പുറത്തുവിട്ടതിന് ശേഷമാണ് യുവാക്കള്‍ അഭിറാമിന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്തത്. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അഭിറാമിന് ഇമെയില്‍ അയച്ചു. ആവശ്യപ്പെട്ട തുക നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ഹൈദരാബാദ് പൊലീസ് ഇവരെ വലയിലാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT