Entertainment

മോതിര മാറ്റത്തിന് അണിഞ്ഞൊരുങ്ങി പ്രാചി, വിവാഹം ഇന്ന്; ഹൽദി ചിത്രങ്ങൾ പുറത്തുവിട്ടു 

വിവാഹ നിശ്ചയവും വിവാഹവും ഇന്ന് തന്നെയാണ് നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്

മാമാങ്കത്തിലൂടെ ശ്രദ്ധേയയായ നടി പ്രാചി തെഹ്ലാന്റെ വിവാഹം ഇന്ന്. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. വിവാഹ നിശ്ചയവും വിവാഹവും ഇന്ന് തന്നെയാണ് നടക്കുക‌. മോതിര മാറ്റ ചടങ്ങുകൾ പൂർത്തിയായി. വൈകിട്ടാണ് വിവാഹചടങ്ങുകൾ. 

നീണ്ടനാളായി പ്രണയത്തിലായിരുന്നു പ്രാചിയും രോഹിത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡൽഹിയിൽവെച്ചാണ് വിവാഹം നടക്കുക. ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നു. മഞ്ഞയിൽ പച്ച കല്ലുകൾ കൊണ്ട് ഡിസൈൻ ചെയ് റഫിൾ ലെഹങ്കയായിരുന്നു ഹർദി ആഘോഷങ്ങൾക്ക് പ്രാചി അണിഞ്ഞത്. മെഹന്ദി ചടങ്ങിൽ കടുംപച്ച നിറത്തിലെ വേഷത്തിൽ ഏറെ സുന്ദരിയായിരുന്നു നടി. ആഘോഷങ്ങളുടെ ഓരോ നിമിഷവും ഇഷ്ടപ്പെടുന്നു എന്ന് കുറിച്ചാണ് പ്രാചി ചിത്രങ്ങള്‍ പങ്കുവച്ചത്.

50 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്കും സാനിറ്റെെസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു. വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാൽ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറയുന്നു. അതിഥികൾ കൂട്ടമായി എത്താതിരിക്കാൻ 30 മിനുറ്റിന്റെ ഇടവേളകളിൽ എത്താനാണ് അറിയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT