Entertainment

മോഹന്‍ലാലിന്റെയൊപ്പം 1971 ബിയോണ്ട് ബോര്‍ഡേര്‍സ് ട്രെയിലര്‍ കാണാം; വീഡിയോ

വീഡിയോയില്‍ മോഹന്‍ലാലും മേജര്‍ രവിയും ഇരുന്ന് ട്രെയിലര്‍ കാണുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന 1971 ബിയോണ്ട് ബോര്‍ഡേര്‍സ് സിനിമയുടെ ട്രെയിലര്‍ നേരത്തെ ഇറങ്ങിയെങ്കിലും പുതിയൊരു ദൃശ്യാനുഭവം നല്‍കുന്ന ട്രെയിലര്‍ വീഡിയോ മോഹന്‍ലാല്‍ പുറത്തുവിട്ടു. 360 ഡിഗ്രിയില്‍ കാണാവുന്ന മട്ടിലുള്ള വീഡിയോയില്‍ മോഹന്‍ലാലും മേജര്‍ രവിയും ഇരുന്ന് ട്രെയിലര്‍ കാണുകയാണ്. സ്‌ക്രീന്‍ തിരിച്ചാല്‍ മോഹന്‍ലാലിന്റെ പിന്നില്‍ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ പ്രതികരണത്തിനൊപ്പം ട്രെയിലറും കാണാം. മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം ഇരുന്ന് ട്രെയിലര്‍ കാണുന്ന പ്രതീതിയാണുള്ളത്. വി.ആര്‍. സ്റ്റുഡിയോയാണ് ഈ സജ്ജീകരണം ഒരുക്കിയതെന്ന് അവര്‍ക്ക് നന്ദിയോടെ ലാല്‍ പോസ്റ്റ് ചെയ്തു. പോസ്റ്റിനു കീഴിലുള്ള കമന്റില്‍ ചിലര്‍ മോഹന്‍ലാലിനെ നോക്കിയിരിക്കുകയായിരുന്നുവെന്നും ട്രെയിലര്‍ കണ്ടില്ലെന്നും പറയുന്നു. ഒരു പുത്തന്‍ ദൃശ്യാനുഭവമാണ് ഈ വീഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'