Entertainment

മോഹൻലാലിന്റെ മനസു കീഴടക്കി സാന്ദ്രയുടെ തങ്കക്കൊലുസ്; കുഞ്ഞിളം കിളികളുടെ വിഡിയോ പങ്കുവെച്ച് താരം

പക്ഷികൾക്ക് വീടൊരുക്കാനായി മരം നടുന്ന കുട്ടിക്കാന്താരികളുടെ വിഡിയോയാണ് താരം പോസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ കുഞ്ഞുമക്കൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. മഴയിലും ചെളിയിലും കളിച്ച് പാടത്തും പറമ്പിലും ഓടി നടക്കുന്ന തങ്കക്കൊലുസുകളുടെ ചിത്രങ്ങളും വിഡിയോകളും സാന്ദ്ര പങ്കുവെക്കാറുണ്ട്. ആരാധകരുടെ മാത്രമല്ല സൂപ്പർതാരം മോഹൻലാലിന്റേയും മനസ് കീഴടക്കിയിരിക്കുകയാണ് ഈ കുഞ്ഞുങ്ങൾ.  തങ്കക്കൊലുസുക്കളുടെ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. പക്ഷികൾക്ക് വീടൊരുക്കാനായി മരം നടുന്ന കുട്ടിക്കാന്താരികളുടെ വിഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. ഇവരെപ്പോലെ കുഞ്ഞു മക്കളേയും മണ്ണിലേക്ക് ഇറക്കണമെന്നു പറയാനും മോഹൻലാൽ മറന്നില്ല.

മോഹൻലാലിന്റെ കുറിപ്പ്

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്...
ദാ ഇവിടെ മരം നടുകയാണ്.

നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും .

മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ ...
Love nature and be
SUPERNATURAL

'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT