Entertainment

യുവനടിയുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പങ്കുവച്ച ശേഷം കാമുകന്‍ ജീവനൊടുക്കി; മാധ്യമങ്ങള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് താരം

ലളിത് ഒരു മാനസിക രോഗിയായിരുന്നുവെന്നും തന്റെ മക്കളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

Author : സമകാലിക മലയാളം ഡെസ്ക്


മിഴ് സീരിയല്‍ താരവും സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ പരസ്യ പ്രതികരണത്തിലൂടെയും ശ്രദ്ധേയായ നിലാനി മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. കാമുകനായിരുന്ന ലളിത് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ക്രൂശിക്കുകയാണ് എന്നും സത്യാവസ്ഥ മനസിലാക്കണമെന്നും അവര്‍ പറഞ്ഞു. ലളിത് ഒരു മാനസിക രോഗിയായിരുന്നുവെന്നും തന്റെ മക്കളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

 'മൂന്ന് വര്‍ഷം മുന്‍പാണ് അയാളെ പരിചയപ്പെട്ടത്. രണ്ട് മക്കളുമായി തനിച്ച് ജീവിച്ചിരുന്ന തനിക്ക് അയാള്‍ ഒരു സഹായമായിരുന്നു. പക്ഷേ വിവാഹാലോചനയെ എതിര്‍ത്തതോടെ ഇയാള്‍ ഉപദ്രവം ആരംഭിച്ചുവെന്നും താരം പറയുന്നു. അയാള്‍ സ്ത്രീകളോട് വളരെ മോശമായാണ് പെരുമാറിയിരുന്നത്. നിരവധി സ്ത്രീകളെ വഞ്ചിച്ചു. ഇതൊക്കെ മനസിലാക്കിയ ശേഷം ലളിതുമായി യാതൊരു ബന്ധവും സൂക്ഷിച്ചിട്ടില്ല'. തൂത്തുക്കുടി സംഭവത്തിന്റെ സമയത്ത് ഇയാളാണ് വന്ന് ജയിലില്‍ നിന്ന് തന്നെ ഇറക്കിയതെന്നും പക്ഷേ യാതൊരു ബന്ധവും ഇയാളുമായി തുടര്‍ന്നിരുന്നില്ലെന്നും നിലാനി പറഞ്ഞു.

 വിവാഹാഭ്യര്‍ത്ഥന വീണ്ടും നിരസിച്ചതോടെ നിലാനിയുടെ സീരിയില്‍ ചിത്രീകരിക്കുന്ന സ്ഥലത്തെത്തി ലളിത് കുമാര്‍ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. 

 താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും പൊതുജനങ്ങള്‍ക്ക് മുമ്പിലാണ് ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ കെട്ടുകഥകള്‍ അവസാനിപ്പിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം