Entertainment

രണ്‍വീറിനൊപ്പം പ്രിയ വാര്യര്‍: ഞെട്ടി മലയാളികള്‍; സെല്‍ഫി വൈറല്‍

പ്രിയയുടെ ബോളിവുഡ് ചിത്രത്തില്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ 

സമകാലിക മലയാളം ഡെസ്ക്


ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകമെങ്ങും തരംഗമായ താരമാണ് പ്രിയ വാര്യര്‍ എന്ന മലയാളി പെണ്‍കുട്ടി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനരംഗമാണ് സിനിമ പുറത്തിറങ്ങും മുന്‍പ് പ്രിയയെ വൈറലാക്കിയത്. ഇന്ന് നിരവധി ബ്രാന്റുകളുടെ മോഡലാണ് പ്രിയ. തന്റെ ആദ്യ ചിത്രം റിലീസ് ആകും മുമ്പേ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രിയ. 
 
'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡില്‍ ചുവടുവയ്ക്കുന്നത്. 70 കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളി ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന് മുമ്പ് പ്രിയ ബോളിവുഡില്‍ എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗിനൊപ്പമാണ് പ്രിയ എത്തുക എന്നായിരുന്നു വാര്‍ത്ത. ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ഉണ്ടായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

എല്ലാ ശനിയാഴ്ചയും ഹാജരാകണം, ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

'ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം'; വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി എല്‍ഡിഎഫ് സൈബര്‍ ക്യാംപയിന്‍

SCROLL FOR NEXT