Entertainment

രണ്ട് വർഷത്തിന് ശേഷം 'ചോക്ലേറ്റ്' നായികയുടെ തിരിച്ചുവരവ്; റോമ ദാ ഇവിടുണ്ട് 

നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമയുടെ തിരിച്ചുവരവ്

Author : സമകാലിക മലയാളം ഡെസ്ക്

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി എത്തിയ താരമാണ് റോമ അസ്രാനി. പിന്നീട് ജൂലൈ 4, ചോക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, ട്രാഫിക്, ചാപ്പാകുരിശ്ശ് തുടങ്ങി 25ഓളം സിനിമകളിൽ നടി പ്രഥാനവേഷങ്ങളിലെത്തി. മുൻ‌നിര നായികയായി തിളങ്ങുന്നതിനിടെയാണ് താരം സിനിമരം​ഗത്തുനിന്ന് അപ്രത്യക്ഷയാകുന്നത്. റോമ സിനിമ ഉപേക്ഷിച്ചതായി പോലും വാർത്തകളുണ്ടായി. 

എന്നാലിതാ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് വീണ്ടുമെത്തുകയാണ് താരം. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമയുടെ തിരിച്ചുവരവ്. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അക്ഷയ്യുടെ സഹോദരി കഥാപാത്രത്തെയാണ് റോമ അവതരിപ്പിക്കുന്നത്. 

അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫ് , വൈശാഖ് രാജന്‍, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സിനിമയുടെ ഷൂട്ടിങ് അടുത്തിടെ തൃശൂരില്‍ ആരംഭിച്ചിരുന്നു. ജീവന്‍ ലാല്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം ജിൻസ് തോമസ്, ധ്വാരക് ഉദയ്ശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായാണ് സിനിമ ഒരുങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT