Entertainment

രണ്ട് വർഷവും പത്ത് മാസവും; സുബോധം വീണ്ടെടുത്ത് പൂജ; ഇനി 'പൂസാകില്ല'

ലഹരിയില്ലാത്ത രണ്ട് വർഷവും പത്ത് മാസവും എന്ന കുറിപ്പോടെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂ‍‍ഡൽഹി: മദ്യാസക്തിയിൽ നിന്ന് മോചിതയായ ബോളിവുഡ് നടിയും സംവിധായകയുമായ പൂജ ഭട്ട് പ്രചോദിപ്പിക്കുന്ന കുറിപ്പുമായി രം​ഗത്ത്. മദ്യപാനം ഒഴിവാക്കി ജീവിതത്തിലേക്ക് തിരിച്ചെത്താൻ തനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും അത് കഴിയുമെന്ന് പൂജ പറയുന്നു. ലഹരിയില്ലാത്ത രണ്ട് വർഷവും പത്ത് മാസവും എന്ന കുറിപ്പോടെ ചിത്രങ്ങൾ പങ്കുവച്ചാണ് പൂജ മറ്റ് മദ്യപൻമാർക്കും പ്രചോദനം നൽകിയത്. 

മദ്യത്തെ ഒഴിവാക്കാനുള്ള തന്റെ ശ്രമങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പൂജ സ്ഥിരമായി പങ്കുവച്ചിരുന്നു. മുൻപ് തനിക്ക് മദ്യം നൽകിയിരുന്ന കച്ചവടക്കാരൻ തന്നെയാണ് മദ്യാസക്തിയിൽ നിന്ന് മോചിതയാകാൻ സ​ഹായിച്ചതെന്നു പൂജ പറഞ്ഞിരുന്നു. തൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. എന്നിട്ടും അദ്ദേഹം തനിക്കൊപ്പം നിന്നു എന്നായിരുന്നു പൂജ പറഞ്ഞത്. 

മദ്യത്തെ ചവിട്ടി പുറത്താക്കി പൂജ ഇപ്പോൾ സിനിമയുടെ തിരക്കിലാണ്. 1991ൽ പുറത്തിറങ്ങിയ സടക് എന്ന സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. അച്ഛൻ മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പഴയ നായകൻ സഞ്ജയ് ദത്തും അഭിനയിക്കുന്നുണ്ട്. പുതു തലമുറയിൽ നിന്ന് ആലിയ ഭട്ടും ആദിത്യ റോയ് കപൂറും ഒപ്പമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT